-
ലണ്ടന്‍: എഫ്.എ. കപ്പ് ഫുട്ബോളില്‍ നോര്‍വിച്ചിനെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിച്ചത് ടിം ക്രുളിന്റെ പോസ്റ്റിന് മുന്നിലുള്ള പ്രകടനമാണ്. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ രണ്ട് സേവുകളാണ് താരം നടത്തിയത്. ഒപ്പം എറിക് ലമേല പുറത്തേക്കടിക്കുക കൂടി ചെയ്തതോടെ നോര്‍വിച്ചിന് കാര്യങ്ങള്‍ എളുപ്പമായി.
കൃത്യമായ പ്ലാനോട് കൂടിയാണ് ക്രുള്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിനെ നേരിട്ടത്. ടോട്ടനം താരങ്ങള്‍ സാധാരണയായി എങ്ങോട്ടാണ് കിക്കെടുക്കുക എന്നത് ക്രുളിനറിയമായിരുന്നു. ക്രുളിന്റെ വെള്ളക്കുപ്പിയില്‍ ഓരോ ടോട്ടനം താരവും ഏത് ഭാഗത്തേക്കാണ് കിക്കെടുക്കുക എന്നെഴുതി വെച്ചിരുന്നു. ഇതനുസരിച്ചാണ് ക്രുള്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഡൈവ് ചെയതത്. ട്രോയ് പാരറ്റിന്റെയും ഗെഡ്സണ്‍ ഫെര്‍ണാണ്ടസിന്റെയും കിക്കുകളാണ് സേവ് ചെയ്തത്.
Content Highlights: Tim Krul water bottle penalty preparations spotted before FA Cup heroics
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..