ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു


ഐഎസ്എൽ ഒമ്പതാം സീസണിന് മുന്നോടിയായി ഈസ്റ്റ് ബംഗാൾ എഫ്സിക്കെതിരായ ഉദ്ഘാടന മത്സരത്തിനുള്ള ടിക്കറ്റ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്ച് ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻ പിള്ളയ്ക്ക് സമ്മാനിച്ചു

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഒമ്പതാം സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ഒക്ടോബര്‍ ഏഴിന് ഈസ്റ്റ് ബംഗാളിനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കാനെത്തുന്നത്. കോവിഡ് രോഗവ്യാപനം കാരണം കഴിഞ്ഞ സീസണുകളില്‍ കൊച്ചിയില്‍ മത്സരങ്ങള്‍ ഉണ്ടായിരുന്നില്ല.

പേടിഎമ്മിന്റെയും, പേടിഎം ഇന്‍സൈഡൈറുടെയും ഉടമകളായ ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പണമിടപാട് കമ്പനിയായ വണ്‍ 97 കമ്യൂണിക്കേഷന്‍സ് ലിമിറ്റഡാണ് ഇത്തവണയും കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ടിക്കറ്റ് പാര്‍ട്ണര്‍മാര്‍. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ഹോം മത്സരത്തിന്റെ ടിക്കറ്റുകള്‍ ആരാധകര്‍ക്ക് ഇപ്പോള്‍ മുതല്‍ സ്വന്തമാക്കാം. 'പേടിഎമ്മിലും', ഇന്‍സൈഡര്‍ ഇന്‍ എന്ന വെബ്സൈറ്റ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ടിക്കറ്റ് വാങ്ങാം. 299 രൂപയ്ക്കാണ് ഗ്യാലറി ടിക്കറ്റ് ആരംഭിക്കുന്നത്. വിഐപി ടിക്കറ്റിന് 1999 രൂപയുമുണ്ട്.

ആരാധകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍

നീണ്ട ഇടവേളക്കുശേഷം സ്റ്റേഡിയത്തില്‍ തിരിച്ചെത്തുന്ന ആരാധകര്‍ക്കായി മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സീസണ്‍ അഞ്ച്, ആറ് പോലെ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ പേപ്പര്‍രഹിത ടിക്കറ്റുകളാണ് ഇത്തവണയും. ആരാധകള്‍ ഓണ്‍ലൈന്‍ ടിക്കറ്റ് പേപ്പറിലേക്ക് മാറ്റാന്‍ നീണ്ട ക്യൂ നിന്ന് സമയം കളയേണ്ടതില്ല. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താല്‍ ഉടന്‍ സ്വന്തമാക്കിയ ആളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലും ഇ മെയിലിലും ഇടിക്കറ്റ് എത്തും. സ്റ്റേഡിയത്തിന് പുറത്ത് സ്ഥാപിച്ച ക്യൂആര്‍ കോഡിലൂടെ ഇ-ടിക്കറ്റ് സ്‌കാന്‍ ചെയ്ത് പ്രിയപ്പെട്ട താരങ്ങളുടെ കളി കാണാം. സുരക്ഷാ കാരണങ്ങളാല്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ അവരുടെ അംഗീകൃത ഐഡി കാര്‍ഡുകള്‍ കൊണ്ടുവരേണ്ടതാണ്. കൂടാതെ സ്റ്റേഡിയത്തില്‍ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി പ്രത്യേകം സ്റ്റേഷനുകളും ഒരുക്കും. വസ്ത്രം മാറാനും കുട്ടികള്‍ക്ക് കളിക്കാനുമെല്ലാം ഈ സ്ഥലം ഉപയോഗിക്കാം. കുരുന്നുകളുമായി കളി കാണാന്‍ എത്തുന്നവര്‍ക്ക് പ്രയോജനപ്പെടുത്താനാണ് ഈ സംവിധാനം.

ടിക്കറ്റ് നിരക്കുകള്‍

നോര്‍ത്ത് ഗ്യാലറി - 299 രൂപ

സൗത്ത് ഗ്യാലറി - 299 രൂപ

ഈസ്റ്റ് ഗ്യാലറി - 399

വെസ്റ്റ് ഗ്യാലറി - 399

ബ്ലോക്ക് ബി - 499

ബ്ലോക്ക് ഡി - 499

ബ്ലോക്ക് എ - 899

ബ്ലോക്ക് സി - 899

ബ്ലോക്ക് ഇ - 899

വിഐപി - 1999

Content Highlights: Tickets for kerala blasters home matches have gone on sale


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented