മ്യൂണിക്ക്: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ജര്‍മന്‍ ബുണ്ടസ് ലിഗ മത്സരങ്ങള്‍ പുനരാരംഭിക്കാനുള്ള നടപടികള്‍ക്ക് കനത്ത തിരിച്ചടി. ജര്‍മന്‍ ക്ലബ്ബ് കൊളോണിലെ മൂന്നു താരങ്ങളുടെ കോവിഡ് പരിശോധനാ ഫലം പോസ്റ്റീവായതോടെയാണിത്.

ഇവരെ 14 ദിവസത്തേക്ക് ക്വാറന്റൈനിലാക്കിയതായി ക്ലബ്ബ് അറിയിച്ചു. ഇവര്‍ക്ക് കോവിഡ് ലക്ഷണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ലീഗ് പുനരാരംഭിക്കുന്നതിന്റെ സൂചനകള്‍ ലഭിച്ചതിന്റെ ഭാഗമായി കൊളോണ്‍ ക്ലബ്ബ്, താരങ്ങള്‍ക്ക് കോവിഡ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് മൂന്നു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്നും ക്ലബ്ബ് വ്യക്തമാക്കി.

സ്വകാര്യത മാനിച്ച് ഇവരുടെ പേരുകള്‍ ഒന്നും തന്നെ ക്ലബ്ബ് പുറത്തുവിട്ടിട്ടില്ല. അതേസമയം നേരത്തെ നിശ്ചയിച്ചിരിക്കുന്ന പരിശീലന പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ക്ലബ്ബ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Content Highlights: three players tested covid Positive At Cologne Blow for Bundesliga Restart