Photo: twitter.com/sahal_samad
ന്യൂഡല്‍ഹി: ജോര്‍ദാനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രണ്ട് മലയാളി താരങ്ങള്‍ ടീമിലിടം നേടി. നായകന്‍ സുനില്‍ ഛേത്രി ടീമില്‍ തിരിച്ചെത്തി. 25 അംഗടീമിനെയാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രഖ്യാപിച്ചത്.
മേയ് 28 ന് ദോഹയില്‍ വെച്ചാണ് മത്സരം. 37 കാരനായ ഛേത്രി പരിക്കുമൂലം കുറച്ചുകാലമായി മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 2021 ഒക്ടോബറിന് ശേഷമാണ് താരം ഇന്ത്യന്‍ ജഴ്‌സിയണിയുന്നത്.
ഒക്ടോബറില്‍ സാഫ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നേപ്പാളിനെതിരെയാണ് താരം അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ചത്. അന്ന് ഇന്ത്യ 3-0 ന് വിജയിച്ച് കിരീടം നേടിയിരുന്നു. ദേശീയ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചാണ് ടീമംഗങ്ങളെ തിരഞ്ഞെടുത്തത്.
Also Read
മലയാളി താരങ്ങളായ ആഷിഖ് കുരുണിയനും സഹല്‍ അബ്ദുള്‍ സമദും ടീമിലിടം നേടി. . ഇഷാന്‍ പണ്ഡിത ഇന്ത്യന്‍ ജഴ്‌സിയണിയുമെന്നതാണ് മറ്റൊരു പ്രത്യേകത.
ഗോള്‍കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണി ടീമിലിടം നേടി. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍കീപ്പറായ പ്രഭ്‌സുഖന്‍ ഗില്ലിന് സ്ഥാനം നഷ്ടമായി. എ.എഫ്.സി. ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായാണ് ഇന്ത്യ സൗഹൃദമത്സരം കളിക്കുന്നത്.
ഇന്ത്യന്‍ ടീം: ഗോള്‍കീപ്പര്‍മാര്‍- ഗുര്‍പ്രീത് സിങ് സന്ധു, ലക്ഷ്മികാന്ത് കട്ടിമണി, അമരീന്ദര്‍ സിങ്. പ്രതിരോധതാരങ്ങള്‍- രാഹുല്‍ ഭേക്കെ, ആകാശ് മിശ്ര, ഹര്‍മന്‍ജോത് സിങ് ഖാബ്ര, റോഷന്‍ സിങ്, അന്‍വര്‍ അലി, സന്ദേശ് ജിംഗാന്‍, ശുഭാശിഷ് ബോസ്, പ്രീതം കോട്ടാല്‍. മധ്യനിര താരങ്ങള്‍: ജീക്‌സണ്‍ സിങ്, അനിരുദ്ധ് ഥാപ്പ, ഗ്ലാന്‍ മാര്‍ട്ടിന്‍സ്, ബ്രാന്‍ഡണ്‍ ഫെര്‍ണാണ്ടസ്, റിത്വിക് ദാസ്, ഉദാന്ത സിങ്, യാസിര്‍ മുഹമ്മദ്, സഹല്‍ അബ്ദുള്‍ സമദ്, സുരേഷ് വാങ്ചം, ആഷിഖ് കുരുണിയന്‍, ലിസ്റ്റണ്‍ കൊളാസോ. മുന്നേറ്റനിര- സുനില്‍ ഛേത്രി, മന്‍വീര്‍ സിങ്, ഇഷാന്‍ പണ്ഡിത
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..