പാരിസ്: ക്രിസ്മസ് തലേന്ന് പരിശീലകന്‍ തോമസ് ടുക്കെലിനെ പുറത്താക്കി ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി. കഴിഞ്ഞ ദിവസം സ്ട്രാസ്ബര്‍ഗിനെതിരേ എതിരില്ലാത്ത നാലു ഗോളിന് ടീം ജയിച്ചതിനു പിന്നാലെയാണ് ക്ലബ്ബിന്റെ ഞെട്ടിക്കുന്ന തീരുമാനം.

2018-ലാണ് പി.എസ്.ജി ടുക്കെലിന് പരിശീലകനായി നിയമിക്കുന്നത്. ക്ലബ്ബിനെ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിച്ച പരിശീലകനെന്ന നേട്ടം ടുക്കെലിനായിരുന്നു.

നിലവില്‍ ഫ്രഞ്ച് ലീഗില്‍ മൂന്നാം സ്ഥാനത്താണ് പി.എസ്.ജി. പക്ഷേ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ലിയോണിനെക്കാള്‍ വെറും ഒരു പോയിന്റ് മാത്രം പിന്നിലാണ് അവര്‍. ചാമ്പ്യന്‍സ് ലീഗില്‍ നോക്കൗട്ടില്‍ കടക്കാനും ക്ലബ്ബിനായിരുന്നു. ടുക്കെലിന് പകരം മൗറീസിയോ പോച്ചെട്ടിനോ ക്ലബ്ബിന്റെ പരിശീലക സ്ഥാനത്തെത്തിയേക്കും.

Content Highlights: Thomas Tuchel sacked by Paris Saint-Germain