ചെല്‍സി പുറത്താക്കിയപ്പോള്‍ ആകെ തകര്‍ന്നുപോയി; തോമസ് ടുകെല്‍ പറയുന്നു


Photo: AFP

ലണ്ടന്‍: ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിയുടെ പരീശീലക സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ടതിനു പിന്നാലെ പ്രതികരണവുമായി തോമസ് ടുകെല്‍. ക്ലബ്ബ് പുറത്താക്കിയപ്പോള്‍ താന്‍ ആകെ തകര്‍ന്നുപോയെന്ന് ടുകെല്‍ പ്രസ്താവനയില്‍ പറഞ്ഞു.

ചാമ്പ്യന്‍സ് ലീഗില്‍ ഡൈനാമോ സാഗ്രെബിനെതിരായ തോല്‍വിക്ക് പിന്നാലെ ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് ചെല്‍സി പരിശീലക സ്ഥാനത്തു നിന്ന് ടുകെലിനെ പുറത്താക്കുന്നത്. ക്രൊയേഷ്യന്‍ ക്ലബ്ബിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടതിനു പിന്നാലെ അപ്രതീക്ഷിതമായിട്ടായിരുന്നു ക്ലബ്ബിന്റെ തീരുമാനം. തുടര്‍ന്ന് ഗ്രഹാം പോട്ടറെ പരിശീലകനാക്കുകയും ചെയ്തിരുന്നു.

ടുകെലിന്റെ കീഴിലാണ് 2021 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച് ചെല്‍സി കിരീടമണിഞ്ഞത്. ചാമ്പ്യന്‍സ് ലീഗ് കിരീടം കൂടാതെ ചെല്‍സിക്ക് യുവേഫ സൂപ്പര്‍ കപ്പും ക്ലബ്ബ് ലോകകപ്പും നേടിക്കൊടുത്ത പരിശീലകന്‍ കൂടിയാണ് ടുകെല്‍. 2021 ജനുവരിയിലാണ് അദ്ദേഹം ചെല്‍സിയുടെ പരിശീലക സ്ഥാനത്തെത്തുന്നത്.

'എനിക്ക് എഴുതേണ്ടി വന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള പ്രസ്താവനകളില്‍ ഒന്നാണിത്. വര്‍ഷങ്ങളോളം ചെയ്യേണ്ടിവരില്ലെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്ന ഒന്ന്. ചെല്‍സിയില്‍ എന്റെ സമയം അവസാനിച്ചെന്നറിഞ്ഞപ്പോള്‍ ഞാന്‍ ആകെ തകര്‍ന്നുപോയി. തൊഴില്‍പരമായും വ്യക്തിപരമായും എനിക്ക് സ്വന്തം വീടുപോലെ തോന്നിയ ഒരു ക്ലബ്ബായിരുന്നു ഇത്. ചാമ്പ്യന്‍സ് ലീഗും ക്ലബ് ലോകകപ്പും നേടാന്‍ ടീമിനെ സഹായിച്ചതില്‍ എനിക്ക് തോന്നിയ അഭിമാനവും സന്തോഷവും എന്നെന്നും നിലനില്‍ക്കും. ഈ ക്ലബിന്റെ ചരിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു, കഴിഞ്ഞ 19 മാസത്തെ ഓര്‍മ്മകള്‍ക്ക് എപ്പോഴും എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കും.' - ടുകെല്‍ പ്രസ്താവനയില്‍ പറഞ്ഞു.

Content Highlights: Thomas Tuchel admitted that he feels devastated that his time at Chelsea has come to an end


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented