'ക്രിസ്റ്റ്യാനോ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു, മെസ്സി അങ്ങനെയല്ല' - തോമസ് മുള്ളര്‍


photo: Getty Images

മ്യൂണിക്; യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പിഎസ്ജിക്കെതിരേ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. സൂപ്പര്‍താരങ്ങളായ ലയണല്‍ മെസ്സിയും കിലിയന്‍ എംബാപ്പെയും കളിച്ചിട്ടും ബയേണിനെതിരേ ഒരു ഗോളുപോലും നേടാനാവാത്തതാണ് ആരാധകരെ നിരാശരാക്കിയത്.

പ്രീക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ ഒരു ഗോളിനാണ് ബയേണ്‍ മുന്നിട്ട് നിന്നത്. രണ്ടാം പാദത്തില്‍ പിഎസ്ജി തിരിച്ചുവരുമെന്നാണ് ഏവരും കരുതിയത്. എന്നാല്‍ അലിയന്‍സ് അരീനയില്‍ നടന്ന രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ രണ്ടുഗോളുകള്‍ക്ക് തോല്‍വിയേറ്റുവാങ്ങിയതോടെ മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.

ഇതിന് പിന്നാലെ നിരവധിപേര്‍ പ്രതികരണവുമായി രംഗത്തെത്തി. പിഎസ്ജി പുറത്തായതില്‍ താന്‍ സന്തോഷവാനാണെന്നാണ് മുന്‍ ലിവര്‍പൂള്‍ താരം ജെയ്മി കാരഗര്‍ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ അഞ്ചുതവണയും പ്രീക്വാര്‍ട്ടറില്‍ പുറത്തായ പിഎസ്ജി ഒരു ടീമെന്ന നിലയിലല്ല കളിക്കുന്നതെന്നും കാരഗര്‍ കൂട്ടിച്ചേര്‍ത്തു.

'ആരെക്കാളും കൂടുതല്‍ പണം ചിലവഴിക്കുന്നവരാണവര്‍. ലോകത്തിലെ മികച്ച താരങ്ങള്‍ അവര്‍ക്കുണ്ട്. പക്ഷേ ഒരു ടീമായിരിക്കുക എന്നത് എത്ര പ്രധാനമാണെന്നാണ് ഇത് കാണിക്കുന്നത്'- കാരഗര്‍ പറഞ്ഞു.

ബയേണ്‍ താരം തോമസ് മുള്ളറും പ്രതികരണങ്ങളുമായി രംഗത്തെത്തി.

'മെസ്സിക്കെതിരേ കളിക്കുമ്പോള്‍ കാര്യങ്ങള്‍ എപ്പോഴും നല്ല രീതിയിലാണ് പോകുന്നത്. എന്നാല്‍ ക്രിസ്റ്റ്യാനോയ്‌ക്കെതിരേ കളിക്കുമ്പോള്‍ അങ്ങനെയല്ല. ക്രിസ്റ്റ്യാനോ റയല്‍ മഡ്രിഡിനായി കളിക്കുമ്പോള്‍ ഞങ്ങള്‍ക്ക് നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.'- മുള്ളര്‍ പറഞ്ഞു.

എന്നാല്‍ മെസ്സിയുടെ ലോകകപ്പിലെ പ്രകടനത്തില്‍ തനിക്ക് ബഹുമാനമുണ്ടെന്നും മുള്ളര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Thomas Muller gives Lionel Messi and Cristiano Ronaldo assessment after bayern beat psg

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023

Most Commented