തിയാഗോ അൽകാന്റര | Photo: BEN STANSALL|AFP
ലണ്ടന്‍: ബയേണ്‍ മ്യൂണിക്ക് താരം തിയാഗോ അല്‍കാന്റരയെ പ്രീമിയര്‍ ലീഗ് ജേതാക്കളായ ലിവര്‍പൂള്‍ സ്വന്തമാക്കി. ബയേണുമായി ഏഴു വര്‍ഷമായി തുടരുന്ന ബന്ധം അവസാനിപ്പിച്ചാണ് തിയാഗോ യര്‍ഗന്‍ ക്ലോപ്പിന്റെ പാളയത്തിലേക്ക് ചേക്കേറുന്നത്.
25 ദശലക്ഷം പൗണ്ടിന്റേതാണ് കൈമാറ്റ കരാര്‍. പി.എസ്.ജിയെ തോല്‍പ്പിച്ച് ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ബയേണ്‍ നിരയിലെ പ്രധാന താരങ്ങളില്‍ ഒരാളാണ് സ്പാനിഷ് മിഡ്ഫീല്‍ഡറായ തിയാഗോ.
2013-ല്‍ ബാഴ്സലോണയില്‍ നിന്നാണ് തിയാഗോയെ ബയേണ്‍ സ്വന്തമാക്കുന്നത്. ബയേണിനൊപ്പം തുടര്‍ച്ചയായ ഏഴ് തവണ ബുണ്ടസ് ലിഗ കിരീടം നേടിയ താരമാണ് തിയാഗോ. ബയേണുമായുള്ള താരത്തിന്റെ നിലവിലെ കരാര്‍ 2021-ല്‍ അവസാനിക്കാനിരിക്കെയാണ് അദ്ദേഹം ക്ലബ്ബ് വിടുന്നത്.
ഇത്തവണത്തെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ലിവര്‍പൂളിലെത്തുന്ന രണ്ടാമത്തെ താരമാണ് തിയാഗോ. നേരത്തെ ഒളിമ്പിയാക്കോസില്‍ നിന്ന് കോസ്റ്റാസ് സിമിക്കാസിനെ ക്ലോപ്പ് ടീമിലെത്തിച്ചിരുന്നു.
Content Highlights: Thiago Alcantara joins Liverpool after ending seven year stint in Bayern Munich
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..