Photo: ANI
ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ തലപ്പത്തു നിന്ന് പ്രഫുല്‍ പട്ടേലിനെയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയേയും പുറത്താക്കി സുപ്രീം കോടതി. പുറത്താക്കല്‍ നടപടിക്കു പിന്നാലെ കോടതി മൂന്നംഗ താല്‍ക്കാലിക ഭരണസമിതിയെ എ.ഐ.എഫ്.എഫിന്റെ ഭരണ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു.
ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി മുന്‍ സുപ്രീം കോടതി ജഡ്ജി എ.ആര്‍ ദവെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയേയാണ് കോടതി നിയോഗിച്ചിരിക്കുന്നത്. മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഡോ. എസ്.വൈ ഖുറേഷി, മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഭാസ്‌കര്‍ ഗാംഗുലി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, സൂര്യകാന്ത്, പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് താല്‍ക്കാലിക ഭരണസമിതിയെ നിയോഗിച്ചത്.
2017-ല്‍ പ്രഫുല്‍ പട്ടേലിനെ എ.ഐ.എഫ്.എഫിന്റെ തലപ്പത്തു നിന്ന് നീക്കിക്കൊണ്ട് ഡല്‍ഹി ഹൈക്കോടതിയും വിധി പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റായുള്ള പട്ടേലിന്റെ തിരഞ്ഞെടുപ്പ് ദേശീയ കായിക ചട്ടം അനുസരിച്ചല്ല എന്ന് കണ്ടെത്തിയാണ് ഡല്‍ഹി ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്.
Content Highlights: The Supreme Court removes Praful Patel and his committee from AIFF
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..