യു.എസ്. വനിത ഫുട്ബോൾ ടീം ലോകകപ്പ് വിജയവേളയിൽ
ന്യൂയോര്‍ക്ക്: തുല്യവേതനത്തിനായി അമേരിക്കയിലെ വനിതാ ഫുട്ബോള്‍ താരങ്ങള്‍ നടത്തിയ പോരാട്ടം വിജയംകണ്ടു. പുരുഷ-വനിതാ ടീമുകള്‍ക്ക് തുല്യവേതനം നല്‍കുന്നതടക്കമുള്ള പരിഷ്കാരങ്ങള്‍ യു.എസ്. ഫുട്ബോളില്‍ നടപ്പാക്കാന്‍ ധാരണയായി.
സോക്കര്‍ ഫെഡറേഷനും വനിതാ കളിക്കാരുടെ സംഘടനയും പുരുഷ ഫുട്ബോളര്‍മാരുടെ സംഘടനയും ചേര്‍ന്നാണ് വിപ്ലവകരമായ തീരുമാനം പ്രഖ്യാപിച്ചത്. കരാര്‍പ്രകാരം പുരുഷ-വനിത താരങ്ങള്‍ക്ക് തുല്യവേതനം ലഭിക്കും. ഒപ്പം ബത്തകളും സമ്മാനത്തുകയും തുല്യമായിനല്കും. ലോകകപ്പ് സമ്മാനത്തുക മൊത്തമായി കണക്കാക്കി തുല്യമായി നല്‍കാനും തീരുമാനമുണ്ട്.
ബ്രിട്ടന്, ബ്രസീല്‍, ന്യൂസീലന്‍ഡ്, ഓസ്ട്രേലിയ, നോര്‍വെ എന്നീ രാജ്യങ്ങളില്‍ നേരത്തേ ഫുട്ബോളില്‍ തുല്യവേതനം നടപ്പാക്കിയിരുന്നു.ഏറെക്കാലത്തെ പ്രതിഷേധങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ശേഷമാണ് അമേരിക്കന്‍ ഫുട്ബോളില്‍ ഈ തീരുമാനം നടപ്പാകുന്നത്.
Also Read
അമേരിക്കന്‍ വനിതാ ഫുട്ബോളിലെ സൂപ്പര്‍ താരങ്ങളായ മെഗാന് റാപ്പിനോ, കാര്‍ലി ലോയ്ഡ് എന്നിവര്‍ തുല്യവേതനത്തിനായി പരസ്യമായി രംഗത്തുവരുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. വനിതാ താരങ്ങള്‍ ഇതിനായി നിയമപോരാട്ടം നടത്തി.
വനിതാ ഫുട്ബോളിലെ വന്‍ശക്തികളാണ് യു.എസ്. ടീം. നാലുവട്ടംവീതം ലോകകപ്പും ഒളിമ്പിക്സ് സ്വര്‍ണവും നേടി. കോണ്‍കകാഫില്‍ എട്ടുതവണ ചാമ്പ്യന്മാരായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..