ഗാസ: കൊറോണ വൈറസിനെത്തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങള്‍ നീക്കിയതോടെ ഗാസയില്‍ വീണ്ടും പന്തുരുണ്ടുതുടങ്ങി. പലസ്തീന്‍ യുവാക്കള്‍ ക്രച്ചസില്‍ ഗ്രൗണ്ടിലേക്കിറങ്ങി. ഇത് ഇസ്രയേലിന്റെ ആക്രമണത്തില്‍ കാല്‍ നഷ്ടമായവരുടെ ഫുട്ബോള്‍.

കാല്‍ നഷ്ടമായവരുടെ അണ്ടര്‍ 16 ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ എണ്‍പതോളം കളിക്കാരാണ് പങ്കെടുക്കുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. അന്താരാഷ്ട്ര റെഡ്ക്രോസുമായി സഹകരിച്ചാണ് ടൂര്‍ണമെന്റ്.

72 കോവിഡ് കേസുകളും ഒരു മരണവുമാണ് ഗാസയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കായികമത്സരങ്ങള്‍ പുനരാരംഭിക്കാന്‍ ആരോഗ്യവകുപ്പ് അനുമതി നല്‍കിയിരുന്നു. 20 ലക്ഷത്തോളം പേരാണ് ഗാസയില്‍ താമസിക്കുന്നത്. ഭൂരിഭാഗവും ദാരിദ്ര്യത്തിലാണ്. ഇസ്രയേലിന്റെ ഈജിപ്തിന്റെയും കടുത്ത നിയന്ത്രണത്തിലാണ് അതിര്‍ത്തി.

Content Highlights: The Crutches Football Team Back on The Field in Gaza as virus curbs eased