പാരീസ്: യൂറോപ്യന്‍ ലീഗിലെ മികച്ച സ്‌ട്രൈക്കര്‍ക്കുള്ള ഗോള്‍ഡന്‍ ഷൂവിനായുള്ള മത്സരം മുറുകുന്നു. ലീഗുകള്‍ പാതിവഴി പിന്നിടുമ്പോള്‍ ബയേണ്‍ മ്യൂണിക്കിന്റെ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി, യുവന്റസിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബൊറൂസ്സിയ ഡോര്‍ട്മുണ്‍ഡിന്റെ എര്‍ലിങ് ഹാളണ്ട്, പി.എസ്.ജിയുടെ കൈലിയിന്‍ എംബാപ്പെ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.

ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബയേണിനായി ഇതിനകം 22 ഗോളുകള്‍ നേടിയ ലെവന്‍ഡോവ്‌സ്‌കി 44 പോയന്റുമായാണ് ഒന്നാം സ്ഥാനത്തുള്ളത്. സീരി എയില്‍ യുവന്റസിനായി 15 ഗോളുകള്‍ നേടിയ ക്രിസ്റ്റ്യാനോയ്ക്ക് 30 പോയന്റുണ്ട്. ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബൊറൂസ്സിയ ഡോര്‍ട്മുണ്‍ഡിനായി 14 ഗോളുകള്‍ നേടിയ എര്‍ലിങ് ഹാളണ്ടും (28 പോയന്റ്) ഫ്രഞ്ച് ക്ലബ്ബ് പി.എ്‌സ്.ജിയുടെ കൈലിയിന്‍ എംബാപ്പെയും ( 14 ഗോള്‍, 28 പോയന്റ്) മുന്നാം സ്ഥാനത്താണ്.

ലീഗുകളില്‍ നേടുന്ന ഗോളുകളില്‍നിന്ന് ലഭിക്കുന്ന പോയന്റിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം നല്‍കുന്നത്. പ്രധാന ലീഗുകളിലെ ഗോളുകള്‍ക്ക് രണ്ട്‌പോയന്റും മറ്റുലീഗുകളിലെ ഗോളുകള്‍ക്ക് ഒന്നര പോയന്റുമാണ് ലഭിക്കുന്നത്. കഴിഞ്ഞതവണ ഇമ്മൊബിലെയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്.

Content Highlights: The competition for the Golden boot for the best striker in the European League is tightening