ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു; മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരം മേസണ്‍ ഗ്രീന്‍വുഡ് അറസ്റ്റില്‍


Photo: AFP

ലണ്ടന്‍: ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന സംശയത്തെ തുടര്‍ന്ന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ താരം മേസണ്‍ ഗ്രീന്‍വുഡിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു.

ഈ വര്‍ഷം ജനുവരിയില്‍ പെണ്‍സുഹൃത്ത് ഹാരിയറ്റ് റോബ്സന്റെ പീഡന പരാതിയില്‍ അറസ്റ്റിലായ ഗ്രീന്‍വുഡിന് വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചിരുന്നു.



വധഭീഷണി മുഴക്കിയെന്ന ആരോപണത്തിലും പോലീസ് താരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഗ്രീന്‍വുഡ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതായി മനസിലാക്കിയിട്ടുണ്ടെന്നും അതിനാലാണ് അറസ്റ്റ് ചെയ്യുന്നതെന്നും ശനിയാഴ്ച പോലീസ് വക്താവ് വ്യക്തമാക്കിയത്.

ഗ്രീന്‍വുഡില്‍ നിന്ന് കൊടിയ മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും വീഡിയോയും പെണ്‍സുഹൃത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് താരം അറസ്റ്റിലാകുന്നത്. ജനുവരി 30-നാണ് ഗ്രേറ്റര്‍ മാഞ്ചെസ്റ്റര്‍ പോലീസ് 20-കാരനായ ഗ്രീന്‍വുഡിനെ അറസ്റ്റ് ചെയ്തത്.

ഗ്രീന്‍വുഡില്‍ നിന്ന് ക്രൂരമായ പീഡനമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് ഹാരിയറ്റ് പറഞ്ഞിരുന്നു. ഇതോടൊപ്പം താരം മോശം വാക്കുകള്‍ പ്രയോഗിക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ഓഡിയോ ക്ലിപ്പുകളും ഹാരിയറ്റ് പങ്കുവെച്ചിട്ടുണ്ട്. ഇതോടെ ലൈംഗികാതിക്രമത്തിനും വധഭീഷണിക്കുമാണ് ഗ്രീന്‍വുഡിനെതിരേ കേസെടുത്തിരിക്കുന്നത്.

Content Highlights: Suspicion Of Breaching Bail Mason Greenwood Arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented