ഫിഫയുടെ വിലക്ക്‌: ഫുട്‌ബോള്‍ ഫെഡറേഷന്റെ താത്കാലിക ഭരണസമിതി പിരിച്ചുവിട്ട്‌ സുപ്രീംകോടതി


ബി.ബാലഗോപാല്‍/മാതൃഭൂമി ന്യൂസ് 

Photo: PTI

ന്യൂഡല്‍ഹി: അഖിലിന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ താത്കാലിക ഭരണത്തിനായി രൂപീകരിച്ച സമിതി സുപ്രീംകോടതി പിരിച്ച് വിട്ടു. ഫെഡറേഷന്റെ ദൈനംദിന ഭരണത്തിന്റെ ചുമതല ആക്ടിങ് സെക്രട്ടറി ജനറലിന് കൈമാറി സുപ്രീംകോടതി ഉത്തരവിറക്കി. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ എക്‌സിക്യുട്ടീവ് കൗണ്‍സിലേക്കുള്ള തിരഞ്ഞെടുപ്പ് സുപ്രീംകോടതി ഒരാഴ്ചത്തേക്ക് നീട്ടി.

താത്കാലിക ഭരണസമിതി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ ഇന്ത്യക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഫിഫ പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീംകോടതി പ്രതീക്ഷ പ്രകടിപ്പിച്ചു. എക്‌സിക്യൂട്ടീവ് കൗണ്‍സിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ നേരത്തെ അനുവദിച്ചിരുന്ന സമയപരിധി ഓഗസ്റ്റ് 28 ആണ്. ഇത് ഒരാഴ്ചത്തേക്ക് സുപ്രീംകോടതി നീട്ടി. ആകെ 23 അംഗങ്ങളാണ് എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ഉള്ളത്. ഇതില്‍ പതിനേഴ് അംഗങ്ങളെയാണ് തിരഞ്ഞെടുക്കേണ്ടത്.

ബാക്കി ആറ് സ്ഥാനങ്ങളിലേക്ക് പ്രധാനപ്പെട്ട കളിക്കാരെ നോമിനേറ്റ് ചെയ്യും. ഇതില്‍ നാല് പുരുഷന്മാരും രണ്ട് വനിതകളും ആയിരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 36 അസ്സോസിയേഷനുകള്‍ക്കാണ് എക്‌സിക്യൂട്ടീവിനെ തിരഞ്ഞെടുക്കുന്നതിനുള്ള അധികാരമുളളത്. നേരത്തെ താത്കാലിക ഭരണസമിതി നല്‍കിയ ശുപാര്‍ശ പ്രകാരം 36 അസ്സോസിയേഷനുകള്‍ക്ക് പുറമെ 36 കളിക്കാര്‍ക്കും വോട്ട് അവകാശം ഉണ്ടായിരുന്നു.

Read More: മല്ല്യയും മഹീന്ദ്രയും തോറ്റ ഗ്രൗണ്ടിലാണ് സുപ്രീംകോടതി ഗോളടിക്കുന്നത്

സുപ്രീംകോടതി രൂപീകരിച്ച താത്കാലിക ഭരണസമിതി ബാഹ്യഇടപെടലായി കണ്ടാണ് ഫിഫ ഇന്ത്യക്ക് സസ്പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്. അതിനാല്‍ താത്കാലിക ഭരണസമിതിയുടെ പ്രവര്‍ത്തനം അടിയന്തിരമായി അവസാനിപ്പിച്ച് ആക്ടിങ് സെക്രട്ടറി ജനറലിന് ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.

ബൂട്ടിയ ഇതിഹാസമെന്ന് കേന്ദ്രം; പദവിക്കല്ല സുപ്രീം കോടതിയെ സമീപിച്ചതെന്ന് ബൂട്ടിയ

ബൈച്ചുങ് ബൂട്ടിയ ഫുട്‌ബോള്‍ ഇതിഹാസമെന്ന് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ അഭിപ്രായപ്പെട്ടു. ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനെയും സുനില്‍ ഗവാസ്‌കറിനെ പോലെയാണ് ഫുട്‌ബോളില്‍ ബൈച്ചുങ് ബൂട്ടിയ. ബൂട്ടിയ ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നതിനെക്കാളും ഉയര്‍ന്ന പദവിയിലേക്ക് പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട വിഷയം താന്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയതായും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

ബൂട്ടിയക്ക് ഉചിതമായ പദവി നല്കണമെന്ന് കോടതിയും അഭിപ്രായപ്പെട്ടു. എന്നാല്‍ പദവിക്ക് വേണ്ടിയല്ല സുപ്രീംകോടതിയെ സമീപിച്ചതെന്ന് ബൂട്ടിയക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാകേന്ദ് ബസന്ത് കോടതിയെ അറിയിച്ചു. ഫിഫയുടെ സസ്‌പെന്‍ഷനോ, ഭീഷണികളോ കാരണം അഖിലിന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനിലെ പരിഷ്‌കരണങ്ങള്‍ ഉപേക്ഷിക്കരുത്. നിലവിലെ സാഹചര്യത്തത്തില്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനല്‍ ലൈന്‍ അപ്പില്‍ ഇന്ത്യ സമീപകാലത്തൊന്നും എത്താന്‍ പോകുന്നില്ലെന്ന് ഏതൊരു കൊച്ചുകുട്ടിക്കും പോലും അറിയാമെന്ന് ബൂട്ടിയയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു.

ഫെഡറേഷന്റെ എക്‌സിക്യൂട്ടിവ് കൗണ്‍സിലേക്ക് മത്സരിക്കാന്‍ ബൈച്ചുങ് ബൂട്ടിയ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. നിലവില്‍ ബൂട്ടിയുടെ നാമനിര്‍ദേശ പത്രിക പിന്തുണച്ചിരിക്കുന്നത് പ്രമുഖ ഫുട്‌ബോള്‍ താരങ്ങളാണ്. എന്നാല്‍ ഇനി മത്സരിക്കണമെങ്കില്‍ ഏതെങ്കിലും ഒരു സംസ്ഥാന അസോസിയേഷന്‍ ബൂട്ടിയെ ഇനി പിന്തുണയ്ക്കണം.

Content Highlights: Supreme Court directs AIFF to take over from CoA in order to revoke Fifa suspension


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented