മുംബൈ: സൂപ്പര്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ ഗോകുലം എഫ്.സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഏറ്റുമുട്ടും. മാര്‍ച്ച് 15ന് വൈകുന്നേരം ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. ഐ-ലീഗിലേയും ഐ.എസ്.എല്ലിലേയും അവസാന നാല് സ്ഥാനക്കാരാണ് സൂപ്പര്‍ കപ്പില്‍ സ്ഥാനം നേടാനായി പോരാടുന്നത്. ഐ.എസ്.എല്ലില്‍ അവസാന സ്ഥാനക്കാരാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. 

ഐ ലീഗില്‍ നിന്ന് ഗോകുലം എഫ് സി, ചെന്നൈ സിറ്റി, ചര്‍ച്ചില്‍ ബ്രദേഴ്സ്, ഇന്ത്യന്‍ ആരോസ് എന്നീ ടീമുകളും ഐ.എസ്.എല്ലില്‍ നിന്ന് കൊല്‍ക്കത്ത, ഡല്‍ഹി ഡൈനാമോസ്, മുംബൈ സിറ്റി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകളുമാണ് യോഗ്യത റൗണ്ട് കളിക്കുക.

ഡല്‍ഹി ഡൈനാമോസ്, ചര്‍ച്ചില്‍ ബ്രദേഴ്സിനേയും മുംബൈ സിറ്റി എഫ്.സി, ഇന്ത്യന്‍ ആരോസിനേയും നേരിടും. ഐ.എസ്.എല്ലില്‍ കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയുടെ എതിരാളികള്‍ ചെന്നൈ സിറ്റി എഫ്.സിയാണ്.

ഫിക്‌സ്ച്ചര്‍

മാര്‍ച്ച് 15: ഡല്‍ഹി ഡൈനാമോസ് vs ചര്‍ച്ചില്‍ ബ്രദേഴ്‌സ് (5pm)
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് vs ഗോകുലം എഫ്.സി (8pm)

മാര്‍ച്ച് 16: മുംബൈ സിറ്റി എഫ്.സി vs ഇന്ത്യന്‍ ആരോസ് (5pm)
എടികെ vs ചെന്നൈ സിറ്റി എഫ്.സി (8pm)

Content Highlights: Super Cup Qaualification Fixture Gokulam FC vs North East United