ഭുവനേശ്വര്‍: ഐഎസ്എല്‍ രണ്ടാം സ്ഥാനക്കാരായ ബെംഗളൂരു എഫ്‌സി സൂപ്പര്‍ കപ്പ് സെമിയിലേക്ക് യോഗ്യത നേടി. ഐ ലീഗ് ടീമായ നെറോക്ക എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ബെംഗളൂരുവിന്റെ സെമി പ്രവേശനം. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക് ഗോളാണ് ബെംഗളൂരുവിന് മികച്ച വിജയം സമ്മാനിച്ചത്. 

മത്സരത്തിന്റെ 13, 55, 90 മിനിറ്റുകളിലായിരുന്നു ഛേത്രിയുടെ ഹാട്രിക് ഗോളുകള്‍. 45-ാം മിനിറ്റില്‍ പ്രീതം സിങ്ങാണ് നെറോക്കയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. സെമിയില്‍ ഐ ലീഗ് ടീമായ മോഹന്‍ ബഗാനെയാണ് ബെംഗളൂരുവിന് നേരിടേണ്ടത്. മറ്റൊരു സെമിയില്‍ ഈസ്റ്റ് ബംഗാളും എഫ്‌സി ഗോവയും ഏറ്റുമുട്ടും. ഏപ്രില്‍ 20-നാണ് ഫൈനല്‍. 

Content Highlights; Sunil Chhetri's hat-trick helps Bengaluru topple NEROCA FC by 3-1