എഫ്-13 ഫുട്ബോള്‍ അക്കാദമി ഉദ്ഘാടനം ചെയ്ത് സുനില്‍ ഛേത്രി


കതിരൂർ സഹകരണ ബാങ്ക്‌ ആരംഭിച്ച എഫ്-13 ഫുട്‌ബോൾ അക്കാദമി സുനിൽ ഛേത്രി ഉദ്ഘാടനംചെയ്യുന്നു

കതിരൂര്‍: ആരാധകകരുടെ സ്‌നേഹാദരം ഏറ്റുവാങ്ങി ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി കതിരൂരില്‍. കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ എഫ്-13 ഫുട്ബോള്‍ അക്കാദമി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. 'കതിരൂരുകാര്‍ക്ക് നമസ്‌കാരം' എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് പ്രസംഗം തുടങ്ങിയത്. പിന്നീട് ഇംഗ്ലീഷിലായി പ്രസംഗം.

ഫുട്ബോളറോ ഡോക്ടറോ എന്‍ജിനിയറോ എന്തോ ആകട്ടെ ആത്മവിശ്വസത്തോടെ കഠിനാധ്വാനം ചെയ്താല്‍ ലക്ഷ്യത്തിലെത്താനാകും. അതിനുവേണ്ടി പരിശ്രമിക്കണം - സുനില്‍ ഛേത്രി പറഞ്ഞു. കൈയൊപ്പിട്ട 10 ഫുട്ബോള്‍ ഛേത്രി കാണികള്‍ക്ക് എറിഞ്ഞുകൊടുത്തു. വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് ആളുകള്‍ കതിരൂര്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ തടിച്ചുകൂടിയിരുന്നു.



കെ.വി. സുമേഷ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. സുനില്‍ ഛേത്രിയുടെ ഛായാചിത്രം സെക്രട്ടറി പി.എം. പ്രേമലത, ഛേത്രിക്ക് കൈമാറി. എം. വിജിന്‍ എം.എല്‍.എ., ശ്രീജിത്ത് ചോയന്‍, കാരായി രാജന്‍, സംസ്ഥാന സ്പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ്, ടോം ജോസഫ്, കിഷോര്‍ കുമാര്‍, റിനോ ആന്റോ, മുഹമ്മദ് റാഫി, അനസ് എടത്തോടിക, എന്‍.പി. പ്രദീപ്, സി.കെ. വിനീത്, ഷെഫ് പിള്ള, വി.പി. പ്രിയ, കെ.എം. ഗ്രീഷ്മ, സുബിന്‍ പൂവാറ്റ എന്നിവര്‍ സംസാരിച്ചു.

അര്‍ജന്റീന മികച്ച ടീം

ലോകകപ്പില്‍ മികച്ച ടീം അര്‍ജന്റീനയാണ്. അതിനാല്‍ ഞാന്‍ അര്‍ജന്റീനയ്‌ക്കൊപ്പമാണ്. മെസ്സി, നെയ്മര്‍, റോണാള്‍ഡോ എന്നിവരില്‍ ആരെയാണ് കൂടുതലിഷ്ടം എന്ന് ചോദിച്ചപ്പോള്‍ ഛേത്രി ഉത്തരം ചിരിയിലൊതുക്കി. ലഹരിക്കെതിരേയുള്ള പ്രതിജ്ഞയില്‍ ഛേത്രിയും പങ്കെടുത്തു

'ഉശിരാര്‍ന്ന യുവത്വത്തിന് ഉണര്‍വാര്‍ന്ന കായികക്ഷമത' എന്നതാണ് എഫ്-13 ഫുട്ബോള്‍ അക്കാദമിയുടെ മുദ്രാവാക്യം. പുതുതലമുറയെയും നാടിനെയും ലഹരിവിമുക്തമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞ തലശ്ശേരി എ.എസ്.പി. നിഥിന്‍രാജ് ചൊല്ലിക്കൊടുത്തു.

70 ഫുട്ബോള്‍ അക്കാദമി തുടങ്ങും - സി.കെ. വിനീത്

കതിരൂര്‍ : ഫുട്ബോളില്‍ താത്പര്യമുള്ളവരെ കണ്ടെത്തി പരിശീനം നല്‍കാനായി എല്ലാ ജില്ലകളിലുമായി 70 ഫുട്ബോള്‍ അക്കാദമി ആരംഭിക്കുമെന്ന് ഫുട്ബോള്‍ താരം സി.കെ. വിനീത് പറഞ്ഞു. 70 അക്കാദമിയില്‍നിന്നുമായി കണ്ടെത്തുന്ന മികച്ച താരങ്ങളെ റസിഡന്‍ഷ്യല്‍ അക്കാദമിയില്‍ ചേര്‍ത്ത് പഠിപ്പിക്കും. അവര്‍ക്കുള്ള മുഴുവന്‍ ചെലവും അക്കാദമി വഹിക്കും - വിനീത് കൂട്ടിച്ചേര്‍ത്തു.

Content Highlights: Sunil Chhetri inaugurated F-13 Football Academy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented