മുംബൈ: ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന നിലവില്‍ കളിക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ താരം സുനില്‍ ഛേത്രി മൂന്നാം സ്ഥാനത്ത്. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ചൈനീസ് തായ്‌പെയിക്കെതിരെ ഹാട്രിക് നേടിയതോടെയാണ് ഛേത്രി മൂന്നാം സ്ഥാനത്തേക്ക് കുതിച്ചത്. 

അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുമാണ് ഛേത്രിക്ക് മുന്നിലുള്ളത്. അതേസമയം യു.എസ്.എയുടെ ക്ലിന്റ് ഡെംപ്‌സിയെ പിന്നിലാക്കിയ ഛേത്രി ഡേവിഡ് വിയയോടൊപ്പമാണ് മൂന്നാം സ്ഥാനം പങ്കിടുന്നത്. 

മത്സരം തുടങ്ങുന്നതിന് മുമ്പ് ഛേത്രിയുടെ അക്കൗണ്ടില്‍ 56 ഗോളുകളാണുണ്ടായിരുന്നത്. ഹാട്രിക് അടിച്ചതോടെ ഗോള്‍നേട്ടം 59 ആയി. ക്രിസ്റ്റ്യാനോയുടെ പേരില്‍ 81 ഗോളും ലയണല്‍ മെസ്സിയുടെ അക്കൗണ്ടില്‍ 64 ഗോളുകളുമാണുള്ളത്. 

Content Highlights: Sunil Chhetri climbs to third on highest active international goalscorers' list