മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ വിദേശതാരങ്ങളുടെ എണ്ണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ദേശീയ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച്. സൂപ്പര്‍ ലീഗില്‍ വിദേശ താരങ്ങളുടെ എണ്ണം ഇങ്ങനെയായാല്‍ ദേശീയ ടീമിലേക്ക് മികച്ച താരങ്ങളെ കിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

" കുറേതവണ ഞാന്‍ ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. എവിടെ നിന്നാണ് നിങ്ങള്‍ ഛേത്രിക്ക് പകരം താരത്തിനെ കണ്ടെത്താന്‍ പോകുന്നത്. സ്ഥിതിഗതികള്‍ ഇങ്ങനെയായാല്‍ നമ്മള്‍ ഒരിക്കലും ഛേത്രിക്ക് പകരം ഒരാളെ കണ്ടെത്തില്ല"- സ്റ്റിമാച്ച് പറഞ്ഞു.

" സ്‌ട്രൈക്കറായി മുമ്പ് കളിച്ചിട്ടില്ലാത്ത ഒരാളെ ദേശീയ  ടീമിന്റെ സ്‌ട്രൈക്കറാക്കാന്‍ പറ്റില്ല. ഐ ലീഗില്‍ പോലും അഞ്ച് വിദേശ താരങ്ങള്‍ക്ക് കളിക്കാനാവും.  ഇന്ത്യന്‍ ആരോസിലൊഴികെ മറ്റൊരു ടീമിലും ഇന്ത്യന്‍ സ്‌ട്രൈക്കര്‍മാരില്ല. ഇത് വലിയൊരു പ്രശ്‌നമാണ്. എന്നാല്‍, ആര്‍ക്കും ഇതിനെക്കുറിച്ച് സംസാരിക്കേണ്ട"- സ്റ്റിമാച്ച് പറഞ്ഞു.2019-ലാണ് സ്റ്റിമാച്ച് ഇന്ത്യന്‍ ഫുട്‌ബോൾ ടീമിന്റെ പരിശീലകനാവുന്നത്.

Content Highlights: Stimac wants fewer foreigners in leagues