സ്റ്റെഫാനി പ്രപ്പാർട്ട് | Photo: twitter.com|btsportfootball
ടൂറിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആദ്യമായി കളി നിയന്ത്രിക്കുന്ന വനിതാ റഫറി എന്ന നേട്ടം കൈവരിച്ച് സ്റ്റെഫാനി പ്രപ്പാര്‍ട്ട്. ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസ്-ഡൈനാമോ കീവ് മത്സരം നിയന്ത്രിച്ചതോടെയാണ് സ്‌റ്റെഫാനി ഈ ചരിത്ര നേട്ടം കൈവരിച്ചത്.
36 വയസ്സുകാരിയായ സ്റ്റെഫാനിയുടെ സ്വദേശം ഫ്രാന്‍സാണ്. ഇതിനുമുന്‍പ് രണ്ട് യൂറോപ്പ ലീഗ് മത്സരങ്ങള്‍ ഇവര്‍ നിയന്ത്രിച്ചിട്ടുണ്ട്. ഇതോടൊപ്പം 18 ലാലിഗ മത്സരങ്ങളിലും റഫറിയായി. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് റഫറിയായി സ്റ്റെഫാനി അരങ്ങേറ്റം കുറിയ്ക്കുന്നത്.
കഴിഞ്ഞ വര്‍ഷം നടന്ന സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റില്‍ ലിവര്‍പൂള്‍-ചെല്‍സി മത്സരവും വനിതാ ലോകകപ്പ് മത്സരവും നിയന്ത്രിക്കാന്‍ സ്റ്റെഫാനിയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.
Content Highlights: Stephanie Frappart becomes first woman to referee Champions League game
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..