കൊച്ചി: സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ കിരീടം സ്വന്തമാക്കി കോഴിക്കോട്. ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ തൃശ്ശൂരിനെ 4-2ന് തോല്‍പ്പിച്ചു. നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതിനെ തുടര്‍ന്ന് ടൈബ്രേക്കറിലായിരുന്നു കോഴിക്കോടിന്റെ വിജയം. 

മൂന്നാം മിനിറ്റില്‍ മുഹമ്മദ് സാനിഷിന്റെ ഗോളിലൂടെ മുന്നിലെത്തിയ കോഴിക്കോടിനെ മുഹമ്മദ് ഷാഫി (34) നേടിയ ഗോളിലാണ് തൃശ്ശൂര്‍ സമനിലയില്‍ പിടിച്ചത്. ടൈബ്രേക്കറില്‍ എം.എ. സുഹൈല്‍, അബ്ദുല്‍ സമീഹ്, പി. അഭിജിത്ത് എന്നിവര്‍ കോഴിക്കോടിനായി ലക്ഷ്യംകണ്ടു. തൃശ്ശൂരിനുവേണ്ടി കെ.എം. റിജാസ് മാത്രമേ സ്‌കോര്‍ചെയ്തുള്ളൂ. 

ലൂസേഴ്സ് ഫൈനലില്‍ കണ്ണൂരിനെ തോല്‍പ്പിച്ച് (1-0) മലപ്പുറം മൂന്നാംസ്ഥാനം നേടി. നന്ദുകൃഷ്ണ (69) ഗോള്‍ നേടി.

Content Highlights: State Senior Football Championship