ജിദ്ദ: സ്പാനിഷ് സൂപ്പര്‍ കപ്പില്‍ അത്‌ലറ്റിക്കോ മാഡ്രിഡ്-റയല്‍ മാഡ്രിഡ് ഫൈനല്‍. രണ്ടാം സെമിയില്‍ കരുത്തരായ ബാഴ്‌സലോണയെ രണ്ടിനെതിരേ മൂന്നു ഗോളിന് മറികടന്നാണ് അത്‌ലറ്റിക്കോ ഫൈനലിലെത്തിയത്.

കോക്കെയുടെ ഗോളിലൂടെ അത്‌ലറ്റിക്കോ മാഡ്രിഡ് 46-ാം മിനിറ്റില്‍ ലീഡെടുത്തു. അഞ്ചു മിനിറ്റിനുള്ളില്‍ ബാഴ്‌സലോണ ലയണല്‍ മെസ്സിയുടെ ഗോളിലൂടെ ഒപ്പം പിടിച്ചു. പിന്നീട് 62-ാം മിനിറ്റില്‍ അന്റോയ്ന്‍ ഗ്രീസ്മാനും ബാഴ്‌സക്കായി ലക്ഷ്യം കണ്ടു. ഇതോടെ സ്പാനിഷ് കരുത്തര്‍ 2-1ന് മുന്നിലെത്തി.

പക്ഷേ 81-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അത്‌ലറ്റിക്കോ ഒപ്പമെത്തി. അല്‍വാരൊ മൊറാട്ടയായിരുന്നു ഗോള്‍സ്‌കോറര്‍. അഞ്ചു മിനിറ്റിനുള്ളില്‍ എയ്ഞ്ചല്‍ കൊറിയയിലൂടെ അത്‌ലറ്റിക്കോ മാഡ്രിഡ് വിജയഗോള്‍ നേടി, ഫൈനലില്‍ ഇടം നേടി. 

കഴിഞ്ഞ ദിവസം വലന്‍സിയയെ തകര്‍ത്ത് റയല്‍ മാഡ്രിഡ് ഫൈനലിലെത്തിയിരുന്നു. 3-1നായിരുന്നു റയലിന്റെ വിജയം. ടോണി ക്രൂസ് (15), ഇസ്‌കോ (39), ലൂക്ക മോഡ്രിച്ച് (65) എന്നിവര്‍ റയലിനായും ഡാനിയേല്‍ പറേജോ (പെനാല്‍റ്റി (90+2) വലന്‍സിയയ്ക്കായും ഗോള്‍ നേടി.

Content Highlights: Spanish Super Cup Final Real Madrid vs Atletico Madrid