Photo: AP
മാഡ്രിഡ്: റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയര്‍ മത്സരത്തിനിടെ വംശീയാധിക്ഷേപത്തിന് ഇരയായ സംഭവത്തില്‍ നടപടിയുമായി സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ (ആര്‍എഫ്ഇഎഫ്).
മേയ് 21-ാം തീയതി വലന്‍സിയക്കെതിരേ അവരുടെ ഹോം ഗ്രൗണ്ടായ മെസ്റ്റാല്ല സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയാണ് വിനീഷ്യസിന് നേര്‍ക്ക് വംശീയാധിക്ഷപമുണ്ടായത്. അടുത്ത അഞ്ച് ത്സരങ്ങളില്‍ മെസ്റ്റാല്ല സ്റ്റേഡിയത്തിലെ സൗത്ത് സ്റ്റാന്‍ഡിലേക്ക് ക്ലബ്ബിന് കാണികളെ പ്രവേശിപ്പിക്കാനാകില്ല. ഇതോടൊപ്പം ക്ലബ്ബിന് 45000 യൂറോ (ഏകദേശം 40 ലക്ഷം ഇന്ത്യന്‍ രൂപ) പിഴയും ഫെഡറേഷന്‍ വിധിച്ചു.
അതേസമയം വിനീഷ്യസിനെ അധിക്ഷേപിച്ച സംഭവത്തില്‍ മൂന്ന് യുവാക്കളെ സ്പാനിഷ് പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിട്ടുണ്ട്. 18-നും 21 വയസിനും ഇടയില്‍ പ്രായമുള്ളവരാണ് മൂന്ന് പേരും. ഇക്കഴിഞ്ഞ ജനുവരിയില്‍ റയല്‍ മാഡ്രിഡിന്റെ പരിശീലന മൈതാനത്തിന് അടുത്തുള്ള പാലത്തില്‍ വിനീഷ്യസിന്റെ റയല്‍ മാഡ്രിഡ് ജേഴ്‌സി ധരിപ്പിച്ച ഡമ്മിയെ തൂക്കിലേറ്റിയ തരത്തില്‍ കണ്ടെത്തിയ സംഭവത്തിലും പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു.
Content Highlights: Spanish Football Federation take action on Valencia after Vinicius Jr racist abuse
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..