ബാഴ്‌സലോണ: സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ ഒരു താരത്തിന് കോവിഡ്. പുതിയ സീസണ് മുമ്പുള്ള പരിശീലനത്തിനായി മടങ്ങിയെത്തിയ ഒമ്പത് താരങ്ങളില്‍ ഒരാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ക്ലബ്ബ് അറിയിച്ചു.

പക്ഷേ ഈ താരം ആരെന്ന് വ്യക്തമാക്കാന്‍ ക്ലബ്ബ് തയ്യാറായിട്ടില്ല. ഈ വ്യക്തിക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ഇയാള്‍ ഇപ്പോള്‍ വീട്ടില്‍ ക്വാറന്റൈനിലാണെന്നും ക്ലബ്ബ് വ്യക്തമാക്കി. 

spanish club Barcelona reports positive case of Covid 19

പുതിയ സീസണ് മുമ്പുള്ള പരിശീലനത്തിനായി മടങ്ങിയെത്തിയ ഒമ്പത് താരങ്ങള്‍ക്കും ചൊവ്വാഴ്ച പി.സി.ആര്‍ പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലം വന്നപ്പോഴാണ് ഒരാള്‍ക്ക് കോവിഡ് ബാധിച്ചതായി വ്യക്തമായത്.

അതേസമയം ഈ താരം ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിനായി ലിസ്ബണിലേക്ക് വ്യാഴാഴ്ച യാത്ര തിരിക്കാനൊരുങ്ങുന്ന ബാഴ്‌സ ടീമിലെ ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നും ക്ലബ്ബ് അറിയിച്ചു.

Content Highlights: spanish club Barcelona reports positive case of Covid 19