ബെർലിൻ: യുവേഫ നേഷൻസ് ലീഗിൽ 95-ാം മിനിറ്റിൽ നേടിയ ഗോളിൽ ജർമനിയെ സമനിലയിൽ കുരുക്കി സ്പെയിൻ. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ജോസ് ലൂയിസ് ഗയയാണ് സ്പെയ്നിന്റെ സമനില ഗോൾ നേടിയത്. 51-ാം മിനിറ്റിൽ തിമോ വെർണറാണ് ജർമനിക്കായി ലക്ഷ്യം കണ്ടത്.

ജർമനിക്കായി ആദ്യ മത്സരം കളിക്കുന്ന അറ്റ്ലാന്റയുടെ ലെഫ്റ്റ് ബാക്ക് റോബിൻ ഗോസൻസിന്റെ പാസിൽ നിന്നായിരുന്നു തിമോ വെർണറുടെ ഗോൾ. ഒരു ഗോൾ വീണതോടെ സ്പെയിൻ ഉണർന്നുകളിച്ചു. പകരക്കാരാനായി ഇറങ്ങിയ ബാഴ്സയുടെ യുവതാരം അൻസു ഫാത്തി ജർമനിയുടെ വല ചലിപ്പിച്ചെങ്കിലും ഗോളിന് മുമ്പ് റാമോസിന്റെ ഫൗളിന് റഫറി വിസിൽ വിളിച്ചിരുന്നു.

ഒടുവിൽ ഇഞ്ചുറി ടൈമിൽ സ്പെയ്നിന്റെ ഗോളെത്തി. ഫെറാൻ ടോറസും റോഡ്രിഗോ മോറെനോയും ചേർന്ന് നടത്തിയ നീക്കം വലൻസിയ ലെഫ്റ്റ് ബാക്ക് ജോസ് ഗയ ലക്ഷ്യത്തിലെത്തിച്ചു.

Content Highlights: Spain vs Germany UEFA Nations League Football