മിലാന്‍: യൂറോകപ്പ് ചാമ്പ്യന്‍മാരായ ഇറ്റലിയെ കീഴടക്കി സ്പെയിന്‍ യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളിന്റെ ഫൈനലില്‍ കടന്നു. സെമിയില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് ടീമിന്റെ ജയം. 

37 കളികളില്‍ പരാജയമറിയാതെ മുന്നേറി റെക്കോഡിട്ട ശേഷം അങ്ങനെ 38-ാം മത്സരത്തില്‍ ഇറ്റലി വീണു. യൂറോകപ്പ് സെമിഫൈനലില്‍ തോല്‍പ്പിച്ചതിന് മധുരപ്രതികാരം ചെയ്യാന്‍ സ്പെയിനിനുമായി. ആദ്യമായിട്ടാണ് സ്പാനിഷ് ടീം ഫൈനലില്‍ കടക്കുന്നത്. 

സ്‌പെയ്‌നിനായി ഫെറാന്‍ ടോറസ് ഇരട്ട ഗോളുകള്‍ (17, 45+2) നേടിയപ്പോള്‍ ലോറന്‍സോ പെല്ലഗ്രീനിയാണ് (83) ഇറ്റാലിയന്‍ ടീമിന്റെ ഗോള്‍ നേടിയത്.

ക്യാപ്റ്റന്‍ ലിയനാര്‍ഡോ ബൊനൂച്ചി 42-ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തുപോയതിനാല്‍ 10 പേരുമായാണ് ഇറ്റലി മത്സരം പൂര്‍ത്തിയാക്കിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ബെല്‍ജിയം - ഫ്രാന്‍സ് രണ്ടാം സെമി ഫൈനല്‍ വിജയികളാകും സ്‌പെയിനിന്റെ എതിരാളികള്‍.

Content Highlights: Spain ends Italy s unbeaten run to reach Nations League final