ഐ.എസ്.എൽ മത്സരത്തിൽ നിന്ന് (ഫയൽ) | Photo: twitter.com|IndSuperLeague
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഏഴുതാരങ്ങള്ക്കും ഒരു അസിസ്റ്റന്റ് കോച്ചിനും കോവിഡ് സ്ഥിരീകരിച്ചു. ഗോവയില്‍വെച്ച് നടത്തിയ ടെസ്റ്റിലാണ് താരങ്ങള്‍ക്ക് കോവിഡുണ്ടെന്ന് കണ്ടെത്തിയത്.
ഇത്തവണ എല്ലാ ക്ലബ്ബുകളുടെയും പ്രീ സീസണ് ക്യാമ്പ് ഗോവയിലാണ് നടക്കുന്നത്. അതിനുമുന്നോടിയായാണ് പരിശോധന നടത്തിയത്. ചെന്നൈയ്ന് എഫ്.സി, ഹൈദരാബാദ് എഫ്.സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, എഫ്.സി ഗോവ എന്നീ ക്ലബ്ബുകളില്‍ നിന്നുള്ളവര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
ഇത്തതവണ 11 ടീമുകളാണ് ഐ.എസ്.എല്ലില്‍ മാറ്റുരയ്ക്കുന്നത്. എസ്.സി ഈസ്റ്റ് ബംഗാള്‍ കൂടിയെത്തിയാല്‍ ഗോവയില്‍ പ്രീസീസണ് ഉടന്‍ ആരംഭിക്കും.
താരങ്ങള്‍ ആരോഗ്യ സേതു ആപ്പ്, ഐ.എസ്.എല്‍ ഹെല്‍ത്ത് ആപ്പ് എന്നിവ ഡൗണ്‍ലോഡ് ചെയ്യണമെന്ന് കര്‍ശന നിര്‍ദേശമുണ്ട്.
ഗോവയിലെ ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം, ജി.എം.സി അത്ലറ്റിക്ക് സ്റ്റേഡിയം, തിലക് മൈദാന് സ്റ്റേഡിയം എന്നീ വേദികളില്‍ വെച്ചാണ് മത്സരങ്ങള്‍ നടക്കുക.
Content Highlights: Seven players one assistant coach test positive for COVID-19 ahead of ISL
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..