കൊറോണ: ഇറ്റലിയിലെ സൂപ്പര്‍ പോരാട്ടം അടച്ചിട്ട മൈതാനത്ത്


1 min read
Read later
Print
Share

എ.സി. മിലാന്‍- ജെനോവ, പാര്‍മ- സ്പാല്‍ എന്നീ മത്സരങ്ങളും അടച്ചിട്ട മൈതാനത്താവും നടക്കുക.

Photo Credit: Getty Images

ടൂറിന്‍: ഇറ്റാലിയന്‍ സീരി എ ലീഗില്‍ മുന്നിലുള്ള യുവന്റസും മൂന്നാമതുള്ള ഇന്റര്‍ മിലാനും തമ്മിലുള്ള പോരാട്ടം അടച്ചിട്ട മൈതാനത്ത് നടക്കുമെന്ന് സൂചന. കൊറോണ വൈറസ് പടരുന്നതിനാല്‍ ഇറ്റലിയിലെ ചില മേഖലകളില്‍ പൊതു പരിപാടികള്‍ക്ക് അനുമതി ലഭിക്കില്ല. അടുത്ത ഞായറാഴ്ച വരെ ഈ നിരോധനമുണ്ട്. എന്നാല്‍, ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ പ്രത്യേക അനുമതി ചോദിച്ചു. ഇതോടെ അടച്ചിട്ട മൈതാനത്ത് മത്സരം സംഘടിപ്പിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

എ.സി. മിലാന്‍- ജെനോവ, പാര്‍മ- സ്പാല്‍ എന്നീ മത്സരങ്ങളും അടച്ചിട്ട മൈതാനത്താവും നടക്കുക. നേരത്തെ ഇറ്റാലിയന്‍ ലീഗില്‍ നാല് മത്സരം മാറ്റിവെച്ചിരുന്നു. കൊറോണ ബാധിച്ച് ഇറ്റലിയില്‍ ഇതുവരെ ഏഴ് പേര്‍ മരിച്ചിട്ടുണ്ട്. 220 പേര്‍ക്ക് ഇതുവരെ രോഗം സ്ഥീകരിച്ചിട്ടുമുണ്ട്.

Content Highlights: Serie A matches to be played behind closed doors

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
indian football

1 min

അണ്ടര്‍ 19 സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഫൈനലില്‍, പാകിസ്താനെ നേരിടും

Sep 28, 2023


indian football

1 min

ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം അണ്ടര്‍ 19 സാഫ് കപ്പിന്റെ സെമിയില്‍

Sep 26, 2023


lionel messi

1 min

വീണ്ടും ഇരട്ടഗോള്‍! ലീഗ് കപ്പില്‍ മെസ്സി മാജിക്ക്, ഇന്റര്‍ മിയാമി വിജയത്തോടെ പ്രീ ക്വാര്‍ട്ടറില്‍

Aug 3, 2023


Most Commented