സലാ കണ്ണീരോടെ ഗ്രൗണ്ട് വിടുമ്പോഴും ചിരിയോടെ റാമോസ്; റയല്‍ ക്യാപ്റ്റന്‍ ഇത്രത്തോളം ക്രൂരനോ?


ലിവര്‍പൂളിന്റെ ഗോള്‍ ബോക്‌സിനകത്ത് വച്ച് ഗോള്‍കീപ്പര്‍ ലോറിസ് കാരിയസിനെ വലതു കൈമുട്ട് കൊണ്ട് താടിക്ക് തട്ടി വീഴ്ത്തുന്ന ദൃശ്യവും പുറത്തുവന്നതോടെ റാമോസ് വീണ്ടും വില്ലനായി.

കീവ്: മുഹമ്മദ് സലാ ഈജിപ്തിനായി ലോകകപ്പ് കളിക്കുമോ എന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ഈജിപ്ഷ്യന്‍ കായിക മന്ത്രാലയം ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ആരാധകരിപ്പോഴും പ്രാര്‍ത്ഥനയിലാണ്. തങ്ങളുടെ പ്രിയപ്പെട്ട താരത്തെ റഷ്യയിലെ മൈതാനങ്ങളില്‍ കാണണം എന്ന ഒരൊറ്റ ആഗ്രഹത്തിലാണ് അവരിപ്പോള്‍ ജീവിക്കുന്നത് തന്നെ.

ഒരു രാജ്യത്തെ മുഴുവന്‍ മുള്‍മുനയില്‍ നിലനിര്‍ത്തി പരിക്കേറ്റ സലാഹ് ഹീറോ ആയപ്പോള്‍ വില്ലനായി മറുവശത്തുള്ളത് റയല്‍ മാഡ്രിഡ് പ്രതിരോധ താരം സെര്‍ജിയോ റാമാസാണ്. ഗ്രൗണ്ടിലെ പരുക്കന്‍ അടവുകള്‍ക്ക് പേരുകേട്ട റാമോസ് സലാഹിനെ വീഴ്ത്തി അതൊന്ന് കൂടി കനപ്പിച്ചു. എന്നാല്‍ അത് കളിക്കിടയിലെ സ്വാഭാവികതയായി കണക്കിലെടുത്താലും റാമോസിന്റെ ഒരു ചിരിയാണ് ഇപ്പോള്‍ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. പ്രത്യേകിച്ച് ഈജിപ്ഷ്യന്‍ ആരാധകരെ. സെര്‍ജിയോ റാമോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കീഴിലെല്ലാം കമന്റുകളുടെ രൂപത്തില്‍ ഈ ദേഷ്യം ഈജിപ്തുകാര്‍ പ്രകടിപ്പിക്കുന്നുണ്ട്.

29-ാം മിനിറ്റില്‍ റാമോസുമായുള്ള ചലഞ്ചില്‍ തോളിന് പരിക്കേറ്റ സലാ കളി തുടരാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ നാല് മിനിറ്റിന് ശേഷം വേദന സഹിക്കാനാകാതെ കണ്ണീരോടെ സലാ ഗ്രൗണ്ട് വിട്ടു. ലിവര്‍പൂളിന്റെ ചാമ്പ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്‌നത്തില്‍ കരിനിഴല്‍ വീഴ്ത്തിയായിരുന്നു ആ മടക്കം. പക്ഷേ ആ സമയത്ത് ലൈന്‍ റഫറിയോട് എന്തോ പറഞ്ഞ് ചിരിക്കുകയായിരുന്നു റാമോസ്. ക്രിസ്റ്റിയാനോയടക്കമുള്ള താരങ്ങള്‍ സലായെ ആശ്വസിച്ചപ്പോഴായിരുന്നു റാമോസിന്റെ ഈ ചിരി.

എന്നാല്‍ അവിടെയും തീര്‍ന്നില്ല റാമോസിന്റെ പരുക്കന്‍ കളി. ലിവര്‍പൂളിന്റെ ഗോള്‍ ബോക്‌സിനകത്ത് വച്ച് ഗോള്‍കീപ്പര്‍ ലോറിസ് കാരിയസിനെ വലതു കൈമുട്ട് കൊണ്ട് താടിക്ക് തട്ടി വീഴ്ത്തുന്ന ദൃശ്യവും പുറത്തുവന്നതോടെ റാമോസ് വീണ്ടും വില്ലനായി.

അതിനിടയില്‍ ഗ്രൗണ്ടില്‍ റാമോസിന്റെ അഭിനയവും അരങ്ങേറി. ഉയര്‍ന്നുവന്ന പന്ത് കാലിലാക്കാന്‍ പറ്റില്ലെന്ന് ഉറപ്പായപ്പോള്‍ നെറ്റിയുടെ വലതുഭാഗത്ത് കൈവച്ച് താരം അലറിവിളിച്ച് നിലത്തേക്ക് വീഴുകയായിരുന്നു. കിരീടം നേടിയ ശേഷം സലായെ ആശ്വസിപ്പിച്ച് പരിക്ക് പെട്ടെന്ന് ഭേദമാകട്ടെ എന്ന് റാമോസ് ട്വീറ്റ് ചെയ്‌തെങ്കിലും അതിനൊന്നും ആരാധകരുടെ ദേഷ്യം തണുപ്പിക്കാനായില്ല. ആ ട്വീറ്റിന് താഴേയും റാമോസിനെ തെറി വിളിച്ചിരിക്കുകയാണ് ആരാധകര്‍.

Content Highlights: Sergio Ramos slammed for laughing as Mohamed Salah left pitch with injury

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023

Most Commented