ബ്ലാറ്ററും പ്ലാറ്റിനിയും കുറ്റവിമുക്തര്‍


മിഷേൽ പ്ലാറ്റിനിയും സപ് ബ്ലാറ്ററും | Photo: AFP

ബെലിന്‍സോണ: അഴിമതി ആരോപിക്കപ്പെട്ട് വിചാരണയ്ക്ക് വിധേയരായ ഫിഫ മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്ററെയും യുവേഫ മുന്‍ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റിനിയെയും സ്വിറ്റ്സര്‍ലന്‍ഡിലെ ഫെഡറല്‍ ക്രിമിനല്‍കോടതി കുറ്റവിമുക്തരാക്കി. ഇരുവര്‍ക്കും ഒരുവര്‍ഷവും എട്ടുമാസവുംവീതം ജയില്‍ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. ഒരുകാലത്ത് ആഗോള, യൂറോപ്യന്‍ ഫുട്ബോള്‍ സംഘടനകളെ അടക്കിവാണ ഇരുവര്‍ക്കും കോടതിവിധി ആശ്വാസമായി.

1998-2002 കാലത്ത് ഫിഫയുടെ ഉപദേശകനായി ജോലിചെയ്ത വകയില്‍ സെപ് ബ്ലാറ്റര്‍ അന്ന് യുവേഫ പ്രസിഡന്റായിരുന്ന പ്ലാറ്റിനിക്ക് 16 കോടിയോളം രൂപ നല്‍കിയെന്നാണ് കേസ്. ഇത് നിയമവിരുദ്ധവും അഴിമതിയുമാണെന്നായിരുന്നു ആരോപണം. എന്നാല്‍, ഇതില്‍ ക്രമക്കേടില്ലെന്നും ഫിഫയുടെ നിയമമനുസരിച്ചുള്ള കൈമാറ്റമേ നടന്നിട്ടുള്ളൂ എന്നും ബ്ലാറ്റര്‍ വാദിച്ചു. ജൂണ്‍ എട്ടുമുതല്‍ 22 വരെയാണ് വിചാരണ നടന്നത്.

ആദ്യറൗണ്ട് ജയിച്ചു എന്നായിരുന്നു പ്ലാറ്റിനിയുടെ പ്രതികരണം. തന്നെ അധികാരത്തില്‍നിന്നകറ്റാന്‍ രാഷ്ട്രീയ, ജുഡീഷ്യല്‍ ശക്തികള്‍ ഒരുമിച്ചു എന്നും അദ്ദേഹം പറഞ്ഞു.

അധികാരനാടകം

ബ്ലാറ്ററുടെ പിന്‍ഗാമിയായി മിഷേല്‍ പ്ലാറ്റിനി ഫിഫ പ്രസിഡന്റാവും എന്ന് സര്‍വരും കരുതിയിരിക്കെയാണ് അഴിമതിക്കേസ് ഉയരുന്നത്. 2015-ല്‍ അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷിച്ച മറ്റൊരു അഴിമതിക്കേസില്‍ ബ്ലാറ്റര്‍ ആടിയുലയുന്ന സമയത്താണ് പുതിയ കേസെത്തിയത്. കപ്പിനും ചുണ്ടിനും ഇടയിലാണ് പ്ലാറ്റിനിക്ക് അന്ന് ഫിഫ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുന്നത്. ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ പ്ലാറ്റിനിയുടെ പ്രതിച്ഛായ തകര്‍ത്ത കേസായി ഇത്. ഫ്രഞ്ച് താരമായ പ്ലാറ്റിനി മൂന്നുവട്ടം ബാലണ്‍ദ്യോര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. 2007 മുതല്‍ 2015 വരെ യുവേഫ പ്രസിഡന്റായിരുന്നു. 1975-ലാണ് ബ്ലാറ്റര്‍ ഫിഫയില്‍ ചേരുന്നത്. 1991-ല്‍ ജനറല്‍സെക്രട്ടറിയും 1998-ല്‍ പ്രസിഡന്റുമായി.

ബ്ലാറ്റര്‍ - പ്ലാറ്റിനി അഴിമതിക്കേസ്

2015 സെപ്റ്റംബര്‍ 25 - പണം കുറ്റകരമായി ദുരുപയോഗംചെയ്‌തെന്ന കുറ്റത്തിന് ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ക്കെതിരേ സ്വിറ്റ്സര്‍ലന്‍ഡില്‍ ക്രിമിനല്‍നടപടി തുടങ്ങുന്നു. ഉപദേശകനെന്നനിലയില്‍ മിഷേല്‍ പ്ലാറ്റിനിക്ക് 16 കോടിയോളംരൂപ രേഖകളില്ലാതെ നല്‍കി എന്ന് ആരോപണം.

2015 ഒക്ടോബര്‍ 8 - ബ്ലാറ്ററെയും യുവേഫ പ്രസിഡന്റായ പ്ലാറ്റിനിയെയും ഫിഫ എത്തിക്‌സ് കമ്മിറ്റി 90 ദിവസത്തേക്ക് വിലക്കി.

2015 ഡിസംബര്‍ 21 - ബ്ലാറ്റര്‍ക്കും പ്ലാറ്റിനിക്കും എട്ടുവര്‍ഷത്തേക്ക് ഫിഫ വിലക്ക്. ഇത് പിന്നീട് ബ്ലാറ്റര്‍ക്ക് നാലുവര്‍ഷവും പ്ലാറ്റിനിക്ക് ആറുവര്‍ഷവുമായി ചുരുക്കി.

2020 മാര്‍ച്ച് 5 - വിലക്കിനെതിരായ പ്ലാറ്റിനിയുടെ അപ്പീല്‍ യൂറോപ്യന്‍ മനുഷ്യാവകാശകോടതി തള്ളി.

2020 ജൂണ്‍ 5 - 2015-ല്‍ തുടക്കമിട്ട അന്വേഷണം പ്ലാറ്റിനിയിലേക്കും. പ്ലാറ്റിനി കുറ്റവാളിയാണെന്ന് സ്വിസ് പ്രോസിക്യൂട്ടര്‍മാര്‍ പ്രഖ്യാപിച്ചു.

2020 നവംബര്‍ 27 - വിശ്വാസലംഘനം, ചതി എന്നിവയുടെപേരില്‍ പ്ലാറ്റിനിക്കും ബ്ലാറ്റര്‍ക്കുമെതിരേ അന്വേഷണം.

2022 ജൂണ്‍ 8-22 - സ്വിസ് കോടതി ഇരുവരെയും വിചാരണചെയ്യുന്നു.

2022 ജൂലായ് 8 - ബ്ലാറ്ററും പ്ലാറ്റിനിയും കുറ്റവിമുക്തര്‍.

Content Highlights: Sepp Blatter and Michel Platini Cleared In FIFA Fraud Trial

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented