സര്‍ക്കാര്‍ ജോലിക്ക് തടസം നിന്നത് സീനിയര്‍ താരങ്ങള്‍, പേരുകള്‍ വൈകാതെ പുറത്തുവിടും - അനസ് എടത്തൊടിക


അഭിനാഥ് തിരുവലത്ത്‌

Photo: twitter.com/IndianFootball

ഫുട്‌ബോള്‍ മൈതാനത്ത് ഏറ്റവും പ്രയാസമേറിയ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് ഡിഫന്‍ഡര്‍മാര്‍. എതിര്‍ ടീമിന്റെ ആക്രമണങ്ങളില്‍ നിന്ന് സ്വന്തം ഗോള്‍പോസ്റ്റിനെ സംരക്ഷിച്ചു നിര്‍ത്തേണ്ടവര്‍. ചെറിയൊരു പിഴവ് മതി പന്ത് വലയിലെത്തും, മത്സരം കൈവിടും. അത്തരത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ കണ്ട മികച്ച പ്രതിരോധനിര താരങ്ങളില്‍ ഒരാളാണ് മലപ്പുറം കൊണ്ടോട്ടിക്കാരന്‍ അനസ് എടത്തൊടിക. സന്തോഷ് ട്രോഫിയില്‍ കേരളത്തിനും മഹാരാഷ്ട്രയ്ക്കും വേണ്ടി കളിച്ച് കഴിവ് തെളിയിച്ചിട്ടും ഇന്ത്യയുടെ നീലക്കുപ്പായത്തിലേക്കുള്ള വിളിക്ക് 2017 വരെ കാത്തിരിക്കേണ്ടി വന്നയാള്‍.

എപ്പോഴും ചിരിച്ച മുഖത്തോടെ സൗമ്യനായി മാത്രം കണ്ടുവരുന്ന ഒരു സാധാരണ മലപ്പുറത്തുകാരന്‍. എന്നാല്‍ കഴിഞ്ഞ ദിവസം അനസിന്റെ ഒരു വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് കേരളത്തിലെയും മറ്റും ഫുട്‌ബോള്‍ പ്രേമികള്‍. 15 വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ കേരളത്തിനും ഇന്ത്യന്‍ ടീമിനായും ബൂട്ടുകെട്ടിയ അനസിന് ഇതുവരെ ഒരു സര്‍ക്കാര്‍ ജോലി ലഭിച്ചിട്ടില്ല. സന്തോഷ് ട്രോഫി താരങ്ങള്‍ക്ക് പോലും വിവിധ വകുപ്പുകളില്‍ ജോലി ലഭിക്കുമ്പോഴാണ് അനസിനെ പോലൊരു താരം ഇത്തരത്തില്‍ അവഗണനയ്ക്ക് ഇരയാകുന്നതെന്നോര്‍ക്കണം. ഡിപ്പാര്‍ട്ട്‌മെന്റ് ജോലിക്ക് അപേക്ഷിച്ച ശേഷം താന്‍ നേരിട്ട അവഗണനകളെ കുറിച്ച് മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുകയാണ് അനസ്.

മുമ്പ് വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് ജോലികള്‍ക്കായി ശ്രമിച്ചിരുന്നുവെന്നും അതിനായി സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ബന്ധപ്പെട്ട രേഖകളെല്ലാം സമര്‍പ്പിച്ചതാണെന്നും പറഞ്ഞ അനസ്, തനിക്ക് ലഭിക്കേണ്ടിയിരുന്ന ജോലി ഇല്ലാതാക്കിയത് ഇത്തരത്തില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലുള്ള സീനിയര്‍ താരങ്ങളാണെന്നും വെളിപ്പെടുത്തി.

''മുമ്പ് വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് ജോലികള്‍ക്കായി ഞാന്‍ ശ്രമിച്ചിരുന്നു. അതിനായി സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചതുമാണ്. എന്നാല്‍ അക്കാര്യത്തിലെല്ലാം അവഗണന മാത്രമാണ് എനിക്ക് നേരിടേണ്ടി വന്നത്. ഞങ്ങളുടെ സീനിയര്‍ താരങ്ങളില്‍ പലരും വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ തലപ്പത്തും മറ്റുമായുണ്ട്. ഒരു കളിക്കാരന്‍ ഒരു ഡിപ്പാര്‍ട്ട്‌മെന്റ് ജോലിക്കായി അപേക്ഷിക്കുമ്പോള്‍ ഇത്തരത്തിലുള്ള സീനിയര്‍ താരങ്ങളോട് ചോദിക്കും ഇങ്ങനെ ഒരാള്‍ അപേക്ഷിച്ചിട്ടുണ്ട് അയാള്‍ വന്നാല്‍ അത് ആ ടീമിന് കൂടി ഗുണം ചെയ്യുമോ എന്ന്. എന്നാല്‍ എന്നെ എടുക്കണ്ട എന്നാണ് പല സീനിയര്‍ ഫുട്‌ബോള്‍ താരങ്ങളും പറഞ്ഞതെന്നാണ് ഞാനറിഞ്ഞ വിവരം. കൃത്യമായ വിവരങ്ങള്‍ ലഭിക്കാതെ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചയാളുകളുടെ പേരുവിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ കൃത്യമായ തെളിവുകള്‍ ലഭിക്കുന്ന പക്ഷം ആ ആളുകളുടെ പേരുകള്‍ ഉറപ്പായും വെളിപ്പെടുത്തും. എന്തൊക്കെയാണെങ്കിലും ഇവരെല്ലാം ഞങ്ങളുടെ സീനിയേഴ്‌സ് അല്ലേ. ഇത്തരത്തില്‍ എന്റെ ജോലിക്ക് തടസം നിന്നവര്‍ അവര്‍ ആരുമാകട്ടെ അവര്‍ എന്റെ കുടുംബത്തെ കുറിച്ച് ആലോചിക്കാത്തതുകൊണ്ടാണല്ലോ എനിക്ക് ജോലി നിഷേധിക്കപ്പെട്ടത്. എന്നാല്‍ അവരുടെ കുടുംബത്തെ കുറിച്ച് ഞാന്‍ ആലോചിക്കുന്നതുകൊണ്ടാണ് അത്തരക്കാരുടെ പേരുകള്‍ ഇപ്പോള്‍ പുറത്തുവിടാത്തത്.''

പരിക്ക് കാരണം രണ്ടു വര്‍ഷത്തോളമാണ് കരിയറില്‍ അനസിന് ഇടവേളയെടുക്കേണ്ടി വന്നത്. സര്‍ജറിക്ക് പിന്നാലെ കോവിഡ് കൂടിയെത്തിയതോടെ ജീവിതം ദുസ്സഹമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2019-ല്‍ എടികെയെക്കായി കളിക്കുന്നതിനിടെയാണ് അനസിന് പരിക്കേല്‍ക്കുന്നത്. ഇതോടെ രണ്ടു വര്‍ഷം കളത്തിന് പുറത്തായി. ഒടുവില്‍ കഴിഞ്ഞ സീസണില്‍ ജംഷേദ്പുര്‍ എഫ്‌സി ടീമിലെടുത്തു. പക്ഷേ പരിക്ക് കാരണം വിരലിലെണ്ണാവുന്ന മത്സരങ്ങളില്‍ മാത്രമാണ് താരത്തിന് കളിക്കാനായത്. അതും ആദ്യ ഇലവനില്‍ ഇല്ലാതെ അവസാന 15-20 മിനിറ്റുകള്‍ മാത്രമാണ് കളത്തിലിറങ്ങാനായത്.

സാധാരണ കായിക താരങ്ങള്‍ക്ക് ജോലിക്ക് അപേക്ഷിക്കാനുള്ള നോട്ടിഫിക്കേഷന്‍ കാണുമ്പോഴാണ് നമ്മള്‍ അപേക്ഷിക്കാറുള്ളത്. ഇത്തവണയും അനസ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ രേഖകളും മറ്റും സമര്‍പ്പിച്ചിട്ടുണ്ട്. ഇത്തവണ ജോലി ഉറപ്പാക്കാമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞിട്ടുണ്ടെന്നും അനസ് വ്യക്തമാക്കി.

Content Highlights: Senior players blocked my government jobs says anas edathodika


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented