കോഴിക്കോട്: ഏഴു ഗോളുകള്‍ പിറന്ന മത്സരത്തില്‍ തെലങ്കാനയെ തകര്‍ത്ത് കര്‍ണാടക സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനല്‍ റൗണ്ടില്‍ കടന്നു. യോഗ്യതാ റൗണ്ടില്‍ കര്‍ണാടകയുടെ തുടര്‍ച്ചയായ രണ്ടാം ജയമായിരുന്നു വെള്ളിയാഴ്ചത്തേത്.

ദക്ഷിണമേഖല യോഗ്യതാ റൗണ്ട് ബി ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ തെലങ്കാനയെ ഒന്നിനെതിരേ ആറു ഗോളുകള്‍ക്കാണ് കര്‍ണാടക തകര്‍ത്തത്. ഇതോടെ കര്‍ണാടക ആറു പോയന്റ് സ്വന്തമാക്കി.

ദീപ് മജുംദാര്‍ (11, 26), അമയ് മോറാജ്കര്‍ (55, 57), നിഖില്‍ രാജ് (61, 87) എന്നിവരാണ് കര്‍ണാടകയുടെ ഗോള്‍ സ്‌കോറര്‍മാര്‍. തെലങ്കാനയുടെ ഏക ഗോള്‍ 65-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ യുമ്നം അര്‍നോള്‍ഡ് സിങ് നേടി.

കളിയുടെ അവസാനഘട്ടത്തില്‍ ബോക്‌സിന് പുറത്തുനിന്ന് പന്ത് കൈകൊണ്ട് തൊട്ടതിന് തെലങ്കാന ഗോളി റെഡ്ഡി രജി നായ്ഡു ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.

Content Highlights: Second consecutive win; karnataka in Santosh Trophy final round