Photo: twitter.com
റിയാദ്: സൗദി സൂപ്പര്‍ കപ്പില്‍ അല്‍ നസ്‌റിനായുള്ള അരങ്ങേറ്റം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അത്ര നല്ല അനുഭവമല്ല സമ്മാനിച്ചത്. അല്‍ ഇത്തിഹാദിനോട് ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോറ്റ് അല്‍ നസ്ര്‍ പുറത്തായെന്ന് മാത്രമല്ല കളിയില്‍ ലഭിച്ച രണ്ട് മികച്ച അവസരങ്ങള്‍ റോണോയ്ക്ക് മുതലാക്കാന്‍ സാധിക്കാതെയും പോയി.
എന്നാല്‍ അത് മാത്രമായിരുന്നില്ല താരത്തിന് നിരാശ നല്‍കിയത്. കളിക്ക് ശേഷം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ ഗാലറിയില്‍ നിന്നും കാണികള്‍ 'മെസ്സി... മെസ്സി' എന്ന് ആര്‍ത്തുവിളിച്ച് റൊണാള്‍ഡോയെ കളിയാക്കുകയും ചെയ്തു.
മത്സരത്തിനിടെ അല്‍ ഇത്തിഹാദ് പ്രതിരോധം റൊണാള്‍ഡോയെ കൃത്യമായി തളയ്ക്കുകയായിരുന്നു. ഒരു ടാക്കിളിനിടെ താരത്തിന് ചെറിയ തോതില്‍ പരിക്കേറ്റതായും സംശയമുണ്ടായിരുന്നു. കാരണം മത്സരശേഷം മുടന്തിയാണ് താരം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. ഈ സമയത്താണ് ഗാലറിയില്‍ നിന്നും മെസ്സി വിളികള്‍ ഉയര്‍ന്നത്.
Content Highlights: Saudi Fans Taunt Cristiano Ronaldo With Lionel Messi Chants
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..