Photo: Getty Imges
റിയാദ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റെക്കോഡ് തുകയ്ക്ക് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസ്റിലേക്ക് ചേക്കേറിയ വാര്‍ത്ത ആരാധകര്‍ അമ്പരപ്പോടെയാണ് ഏറ്റെടുത്തത്. പ്രതിവര്‍ഷം ഏകദേശം 200 മില്യണ്‍ യൂറോയ്ക്ക് മുകളില്‍ പ്രതിഫലം നല്‍കിയാണ് അല്‍ നസ്ര് പോര്‍ച്ചുഗീസ് നായകനായ റൊണാള്‍ഡോയെ തട്ടകത്തിലെത്തിച്ചത്.
ആ വാര്‍ത്തയുടെ അലയൊലികള്‍ കെട്ടടങ്ങുംമുന്‍പ് സൗദി അറേബ്യ അടുത്ത വെടി പൊട്ടിച്ചിരിക്കുകയാണ്. സാക്ഷാല്‍ ലയണല്‍ മെസ്സിയെയും സ്വന്തമാക്കാന്‍ ഒരു സൗദി അറേബ്യന്‍ ക്ലബ്ബ് മുന്നിലുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. മുന്‍ഡോ ഡിപോര്‍ട്ടിവോ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം മെസ്സിയെ സ്വന്തമാക്കാന്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ രംഗത്തുണ്ടെന്നാണ് വിവരം.
മെസ്സിയ്ക്ക് വേണ്ടി പ്രതിവര്‍ഷം 300 മില്യണ്‍ ഡോളര്‍ (ഏകദേശം 2445 കോടി രൂപ) പ്രതിഫലമാണ് അല്‍ ഹിലാല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ലോകത്തില്‍ ഒരു ഫുട്ബോള്‍ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്. സൗദി ടൂറിസത്തിന്റെ അംബാസഡര്‍ കൂടിയാണ് മെസ്സി.
നിലവില്‍ പി.എസ്.ജിയ്ക്ക് വേണ്ടിയാണ് മെസ്സി പന്തുതട്ടുന്നത്. 2022 ലോകകപ്പ് സ്വന്തമാക്കിയ മെസ്സി കരിയറില്‍ നേടാവുന്ന മിക്ക പുരസ്കാരങ്ങളും സ്വന്തമാക്കിക്കഴിഞ്ഞു. സൗദി അറേബ്യന്‍ ഫുട്ബോളിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി മെസ്സി വരുമെന്നാണ് അല്‍ ഹിലാല്‍ ക്ലബ്ബ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. മെസ്സി കരാറിന് സമ്മതം മൂളിയാല്‍ ക്രിസ്റ്റ്യാനോയുടെ പേരിലുള്ള ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുകയുടെ റെക്കോഡ് അര്‍ജന്റീന നായകന് സ്വന്തമാക്കും.
Content Highlights: lionel messi, messi saudi arabia, al hilal, messi to saudi arabia, messi transfer news, football
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..