സന്തോഷ് ട്രോഫി: തമിഴ്‌നാടിനെ തോല്‍പിച്ച് സര്‍വീസസ് ഫൈനല്‍ റൗണ്ടില്‍


ഗ്രൂപ്പ് ബിയില്‍ നിന്ന് ഒമ്പതു പോയിന്റുമായി ചാമ്പ്യന്‍മാരായാണ് സര്‍വീസ് ഫൈനലിലെത്തിയത്

കോഴിക്കോട്: നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസ് സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ടില്‍ കടന്നു. ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ബിയിലെ നിര്‍ണായക മത്സരത്തില്‍ തമിഴ്‌നാടിനെ 2-1നാണ് അവർ പരാജയപ്പെടുത്തിയത്. കളിച്ച മൂന്ന് മത്സരങ്ങളിലും ജയിച്ച് ഒമ്പതു പോയിന്റുമായി ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരായാണ് സര്‍വീസസ് ഫൈനലിലെത്തിയത്.

കളിയുടെ 32ാം മിനിറ്റില്‍ ജാക്ക്‌സണ്‍ ദാസിലൂടെ തമിഴ്‌നാടാണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ സര്‍വീസസ് രണ്ടാം പകുതിയില്‍ തിരിച്ചടിച്ചു. 52ാം മിനിറ്റില്‍ അര്‍ജുന്‍ ടുഡു സര്‍വീസസിന് സമനില നല്‍കി. തുടര്‍ന്ന് അര്‍ജുന്‍ ടുഡുവിനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രിട്ടോ സര്‍വീസസിന് വിജയഗോള്‍ സമ്മാനിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ തെലങ്കാനയെ ഏഴു ഗോളിന് തകര്‍ത്ത സര്‍വീസസ് രണ്ടാം മത്സരത്തില്‍ ലക്ഷദ്വീപിനെ നാല് ഗോളിന് പരാജയപ്പെടുത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ സെമിഫൈനലിസ്റ്റുകളായ തമിഴ്‌നാടിന് ആദ്യ രണ്ടു മത്സരങ്ങളിലും വിജയിക്കാനായെങ്കിലും സര്‍വീസസിനെതിരായ പരാജയം ഫൈനല്‍ റൗണ്ട് നിഷേധിക്കുകയായിരുന്നു. ആറു പോയിന്റുമായി ഗ്രൂപ്പ് ബിയില്‍ രണ്ടാമതെത്താനേ തമിഴ്‌നാടിന് കഴിഞ്ഞുള്ളൂ. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ലക്ഷദ്വീപ് തെലങ്കാനയെ എതിരില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ചിരുന്നു. കെ.ടി ഉമ്മറാണ് ലക്ഷദ്വീപിനായി ലക്ഷ്യം കണ്ടത്. ആദ്യമായി സന്തോഷ് ട്രോഫിക്കെത്തുന്ന ലക്ഷദ്വീപിന് ഇരട്ടി മധുരം നല്‍കുന്നതായി ഈ വിജയം. നേരത്തെ ഗ്രൂപ്പ് എയില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയും നേടി ചാമ്പ്യന്മാരായി കേരളം ഫൈനല്‍ റൗണ്ടിലെത്തിയിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


pinarayi vijayan

1 min

എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളം; പി.സി ജോര്‍ജിന്റേത് നീചമായ വാക്കുകള്‍- മുഖ്യമന്ത്രി

May 25, 2022


jo joseph/ daya pascal

1 min

തിരഞ്ഞെടുപ്പ് കഴിഞ്ഞും ജോ ജോസഫിന്റെ കുടുംബത്തിന് ജീവിക്കണ്ടേ ?; സൈബര്‍ ആക്രമണത്തില്‍ ഡോ. ദയ

May 26, 2022

More from this section




Most Commented