സന്തോഷ് ട്രോഫി; കേരളത്തെ രാഹുല്‍ വി രാജ് തന്നെ നയിക്കും


ബെംഗളൂരില്‍ നടന്ന യോഗ്യതാ റൗണ്ടിലും രാഹുല്‍ തന്നെയായിരുന്നു കേരളത്തിന്റെ ക്യാപ്റ്റന്‍.

തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. തൃശൂര്‍ സ്വദേശിയായ പ്രതിരോധ താരം രാഹുല്‍ വി രാജിന്റെ ക്യാപ്റ്റന്‍സിയില്‍ 20 അംഗ ടീമിനെയാണ് പരിശീലകന്‍ സതീവന്‍ ബാലന്‍ പ്രഖ്യാപിച്ചത്.

ബെംഗളൂരില്‍ നടന്ന യോഗ്യതാ റൗണ്ടിലും രാഹുല്‍ തന്നെയായിരുന്നു കേരളത്തിന്റെ ക്യാപ്റ്റന്‍.യോഗ്യതാ റൗണ്ട് കളിച്ച എല്ലാവരും ഫൈനല്‍ റൗണ്ടിനുള്ള ടീമിലും ഇടംപിടിച്ചു. മാര്‍ച്ച് 19ന് ഛത്തീസ്ഗഢിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

ഇരുപതംഗ ടീമിനൊപ്പം ഗോള്‍കീപ്പര്‍ കോച്ചായി ഷാഫി അലിയും ഫിസിയോ ആയി അരുണ്‍ എസ് മനോജും ഉണ്ട്. ആസിഫ് സിസു ആണ് ടീം മാനേജര്‍.

നേരത്തെ ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടില്‍ ഒന്നു വീതം ജയവും സമനിലയുമായി നാലു പോയിന്റോടെയാണ് കേരളം ഫൈനല്‍ റൗണ്ടിലെത്തിയത്. ആദ്യ മത്സരത്തില്‍ ആന്ധ്രയെ എതിരില്ലാത്ത ഏഴു ഗോളിന് തകര്‍ത്ത കേരളം തമിഴിനാടിനോട് സമനില വഴങ്ങുകയായിരുന്നു

ടീം

ഗോള്‍ കീപ്പര്‍: മിഥുന്‍, ഹജ്മല്‍, അഖില്‍ സോമന്‍
പ്രതിരോധം: ലിജോ എസ്, രാഹുല്‍ വി രാജ്, മൊഹമ്മദ് ശരീഫ്, വിപിന്‍ തോമസ്, ശ്രീരാഗ് വി.ജി, ജിയാദ് ഹസന്‍, ജസ്റ്റിന്‍ ജോര്‍ജ്
മധ്യനിര: രാഹുല്‍ കെ.പി, സീസന്‍, ശ്രീകുട്ടന്‍, ജിതിന്‍ എം.എസ്, മുഹമ്മദ് പറക്കോട്ടില്‍, ജിതിന്‍ ജി, ഷമ്‌നാസ് ബി.എല്‍
മുന്നേറ്റം: സജിത് പൗലോസ്, അഫ്ദാല്‍ വി.കെ, അനുരാഗ്

Santosh Trophy Kerala Team For Final Round

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


pinarayi vijayan

1 min

എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളം; പി.സി ജോര്‍ജിന്റേത് നീചമായ വാക്കുകള്‍- മുഖ്യമന്ത്രി

May 25, 2022


jo joseph/ daya pascal

1 min

തിരഞ്ഞെടുപ്പ് കഴിഞ്ഞും ജോ ജോസഫിന്റെ കുടുംബത്തിന് ജീവിക്കണ്ടേ ?; സൈബര്‍ ആക്രമണത്തില്‍ ഡോ. ദയ

May 26, 2022

More from this section




Most Commented