കൊല്‍ക്കത്ത: സന്തോഷ് ട്രോഫി സെമി ഫൈനലില്‍ കേരള-മിസോറാം മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതം. മോഹന്‍ബഗാന്‍ ഗ്രൗണ്ടിലാണ് മത്സരം പുരോഗമിക്കുന്നത്‌.

ഫൈനല്‍ മാത്രം ലക്ഷ്യമിട്ട് കേരളം

സന്തോഷ് ട്രോഫിയുടെ 72-ാം പതിപ്പില്‍ മിന്നുന്ന ഫോമിലാണ് കേരളം. ഏറ്റവും കൂടുതല്‍ ഗോളടിച്ചതും ഏറ്റവും കുറവ് ഗോള്‍വഴങ്ങിയതും കേരളമാണ്. 15 തവണ എതിരാളികളുടെ വല കുലുക്കിയ കേരളം ഒരിക്കല്‍ മാത്രമാണ് ഗോള്‍വഴങ്ങിയത്. എം.എസ്. ജിതിന്‍, അഫ്ദാല്‍, ജിതിന്‍ ഗോപാല്‍, കെ.പി. രാഹുല്‍, വൈസ് ക്യാപ്റ്റന്‍ സീസണ്‍ എന്നിവര്‍ മധ്യനിരയിലും മുന്നേറ്റനിരയിലുമായി മിന്നുന്ന പ്രകടനമാണ് ടൂര്‍ണമെന്റില്‍ കാഴ്ചവെച്ചത്. അഞ്ചുതവണ സന്തോഷ് ട്രോഫിയില്‍ ചാമ്പ്യന്‍മാരായ കേരളം 2005-ലാണ് അവസാനമായി കിരീടം ചൂടിയത്. 

Content Highlights: Santosh Trophy Football Semi Final Kerala vs Mizoram