Photo: twitter.com/kfa
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം. ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ബിഹാറിനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് കേരളം തകര്‍ത്തുവിട്ടത്. നിജോ ഗില്‍ബര്‍ട്ട് ഇരട്ട ഗോളുകളുമായി തിളങ്ങി.
24-ാം മിനിറ്റില്‍ നിജോ ഗില്‍ബര്‍ട്ടിന്റെ ഗോളില്‍ കേരളം ലീഡെടുത്തു. നിജോ എടുത്ത ഫ്രീ കിക്ക് ബോക്‌സില്‍ കുത്തി വലയില്‍ കയറുകയായിരുന്നു. പന്ത് വലയില്‍ കയറുമ്പോള്‍ ബിഹാര്‍ ഗോള്‍കീപ്പര്‍ കാഴ്ചക്കാരനായി നോക്കിനില്‍ക്കുകയായിരുന്നു. പിന്നാലെ 27-ാം മിനിറ്റില്‍ നിജോയുടെ ഷോട്ട് ബോക്‌സില്‍ ബിഹാര്‍ താരം രാഹുല്‍ യാദവിന്റെ കൈയില്‍ തട്ടിയതിന് കേരളത്തിന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. കിക്ക് വലയിലെത്തിച്ച് 28-ാം മിനിറ്റില്‍ നിജോ കേരളത്തിന്റെ ലീഡുയര്‍ത്തി. നിജോയുടെ ഷോട്ട് ബിഹാര്‍ ഗോള്‍കീപ്പര്‍ തട്ടിയെങ്കിലും പന്ത് വലയില്‍ കയറുകയായിരുന്നു.
എന്നാല്‍ 70-ാം മിനിറ്റില്‍ ഒരു കോര്‍ണറില്‍ നിന്ന് ബിഹാര്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. 81-ാം മിനിറ്റില്‍ മികച്ചൊരു ഗോളിലൂടെ വിശാഖ് മോഹന്‍ കേരളത്തിന്റെ മൂന്നാം ഗോള്‍ നേടി. 85-ാം മിനിറ്റില്‍ അബ്ദു റഹീം കേരളത്തിന്റെ ഗോള്‍പട്ടിക തികയ്ക്കുകയും ചെയ്തു.
ആദ്യ മത്സരത്തില്‍ രാജസ്ഥാനെ എതിരില്ലാത്ത ഏഴു ഗോളിന് തകര്‍ത്തുവിട്ട കേരളം രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഞായറാഴ്ച ആന്ധ്രാപ്രദേശുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.
Content Highlights: santosh trophy 2023 kerala beat bihar 4-1
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..