സന്തോഷ് ട്രോഫി: ഫൈനല്‍ റൗണ്ട് ഗോവയില്‍, കേരളം മരണഗ്രൂപ്പില്‍


കേരളത്തിന്റെ ആദ്യകളി 15-ന് റെയില്‍വേസിനെതിരേയാണ്

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്ക് ഗോവ വേദിയാകും. മഡ്ഗാവില്‍ മാര്‍ച്ച് 12 മുതലാണ് മത്സരങ്ങള്‍. കേരളത്തിന്റെ ആദ്യകളി 15-ന് റെയില്‍വേസിനെതിരേയാണ്. ഗോവയും മേഘാലയയും തമ്മിലാണ് ഉദ്ഘാടന മത്സരം.

ഗ്രൂപ്പ് ബിയില്‍ പഞ്ചാബ്, മിസോറം, മഹാരാഷ്ട്ര, റെയില്‍വേസ് ടീമുകള്‍ക്കൊപ്പമാണ് കേരളം. ഗ്രൂപ്പ് എയില്‍ ഗോവ, സര്‍വീസസ്, ചണ്ഡീഗഢ്, ബംഗാള്‍, മേഘാലയ ടീമുകളാണ്. 17-ന് പഞ്ചാബുമായും 19-ന് മിസോറമുമായും കേരളം കളിക്കും. 21-ന് അവസാന മത്സരത്തില്‍ മഹാരാഷ്ട്രയാണ് എതിരാളികള്‍.

കേരളം ഫൈനല്‍ റൗണ്ടിന് വേദിയാകാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. കേരളത്തിന് ലഭിച്ചിരുന്നെങ്കില്‍ ദക്ഷിണമേഖലയിലെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടന്ന കോഴിക്കോടിന് വേദി ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്നു. സെമി ഫൈനലുകള്‍ മാര്‍ച്ച് 23-ന് നടക്കും. 25-നാണ് ഫൈനല്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


amritha

'സംഗീത പരിപാടിയില്ലെങ്കിലും ഞാന്‍ ജീവിക്കും'; തേയില നുള്ളി രസിച്ച് അമൃത

May 2, 2022

Most Commented