ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫി കടല്‍ കടന്നേക്കും


ആദ്യമായാണ് രാജ്യത്തിന് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടത്താനൊരുങ്ങുന്നത്.

ഫയൽ ചിത്രം | Photo: Mathrubhumi Archives

ദമാം: ഇന്ത്യയിലെ പ്രധാന ഫുട്ബോള്‍ ടൂര്‍ണമെന്റായ സന്തോഷ് ട്രോഫിക്ക് സൗദി അറേബ്യ വേദിയായേക്കുമെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍. 2023-ലെ നോക്കൗട്ട് മത്സരങ്ങള്‍ സൗദിയില്‍ നടത്താനുള്ള സാധ്യത പഠിക്കാനുള്ള ധാരണാപത്രത്തില്‍ ഇരുരാജ്യങ്ങളുടെയും ഫുട്ബോള്‍ ഫെഡറേഷനുകള്‍ ഒപ്പിട്ടു. ഫെബ്രുവരിയിലാകും മത്സരങ്ങള്‍. ആദ്യമായാണ് രാജ്യത്തിന് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടത്താനൊരുങ്ങുന്നത്.

ദമാമില്‍നടന്ന ചടങ്ങില്‍ എ.ഐ.എഫ്.എഫ്. പ്രസിഡന്റ് കല്യാണ്‍ ചൗബേ, സെക്രട്ടറി ജനറല്‍ ഡോ. ഷാജി പ്രഭാകരന്‍, സൗദി ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് യാസര്‍ അല്‍ മിശാല്‍, ജനറല്‍ സെക്രട്ടറി ഇബ്രാഹിം അല്‍ കാസിം എന്നിവര്‍ പങ്കെടുത്തു. യുവ ഫുട്ബോള്‍ താരങ്ങള്‍ക്ക് വലിയ സ്വപ്നങ്ങള്‍ കാണാനും സൗദിയിലെ ഇന്ത്യന്‍സമൂഹത്തിന് ഇന്ത്യന്‍ ഫുട്ബോളുമായി അടുത്ത ബന്ധമുണ്ടാക്കാനും ടൂര്‍ണമെന്റിന് സാധിക്കുമെന്ന് എ.ഐ.എഫ്.എഫ്. വ്യക്തമാക്കി.



Content Highlights: santhosh trophy 2022, santhosh trophy, santhosh trophy in saudi arabia, sports news, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented