കൊച്ചി: അടുത്ത ഐ.എസ്.എല്‍ സീസണിലും കേരള ബ്ലാസ്റ്റേഴിസിന്റെ ക്യാപ്റ്റനായി ജിങ്കന്‍ തുടുരും. കേരള ബ്ലാസ്റ്റേഴ്‌സ് ജിങ്കനുമായുള്ള കരാര്‍ പുതുക്കി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ജിങ്കന്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 'എപ്പോഴും ബ്ലാസ്‌റ്റേഴ്‌സ് ആയിരിക്കും' എന്ന കുറിപ്പോടെ താരം ഒരു വീഡിയോ ട്വീറ്റ് ചെയ്തു. എന്നാല്‍ കരാര്‍ എത്ര വര്‍ഷത്തേക്കാണ് നീട്ടിയതെന്ന് വ്യക്തമല്ല. 

2014 മുതല്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിലെ നെടുംതൂണായ ജിങ്കന്‍ ടീമിനെ രണ്ട് ഫൈനലിലെത്തിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയില്‍ 76 മത്സരങ്ങള്‍ കളിച്ചു. ഐ.എസ്.എല്ലില്‍ തന്നെ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമാണ് ജിങ്കന്‍.

എന്നാല്‍ കഴിഞ്ഞ സീസണില്‍ ജിങ്കനും ബ്ലാസ്‌റ്റേഴ്‌സിനും മോശം അവസ്ഥയായിരുന്നു. ഇതോടെ ക്യാപ്റ്റനെ മാറ്റുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ജിങ്കനെ തന്നെ നിലനിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.

 

Content Highlights: Sandesh Jhingan signs contract extension Kerala Blasters