photo courtesy:isl official site
ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ താരം സന്ദേശ് ജിങ്കനും ഐ.എസ്.എല്ലിലെ കേരള ടീം കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ ആറു വർഷം നീണ്ട ആത്മബബന്ധമാണുള്ളത്. കഴിഞ്ഞ മെസ് മാസത്തിൽ ജിങ്കൻ ബ്ലാസ്റ്റേഴ്സിനോട വിട പറഞ്ഞപ്പോൾ ആരാധകരെല്ലാം നിരാശരായി. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ മതിൽ കെട്ടിപ്പടുത്ത ജിങ്കൻ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.
ക്ലബ്ബ് വിട്ടെങ്കിലും ഇന്നും ജിങ്കന് ബ്ലാസ്റ്റേഴ്സ് ജീവനാണ്. മിനർവ അക്കാദമി ഉടമ രഞ്ജിത് ബജാജുമായി നടത്തിയ ഓൺലൈൻ ചാറ്റിൽ ബ്ലാസ്റ്റേഴ്സുമായുള്ള ബന്ധത്തെ കുറിച്ച് ജിങ്കൻ വാചാലനായി.
' ഫുട്ബോൾ ജീവിതത്തിൽ എനിക്ക് എല്ലാം നൽകിയത് ബ്ലാസ്റ്റേഴ്സാണ്. ഞാൻ എന്ന വ്യക്തി രൂപപ്പെട്ടതും അവിടെയാണ്. എനിക്ക് രണ്ടാം വീടാണ് ബ്ലാസ്റ്റേഴ്സ്. കേരള ക്ലബ്ബിലെ കരിയർ മനോഹരമായിരുന്നു. ഒരു താരമൈന്ന നിലയിലും വ്യക്തിയെന്ന നിലയിലും എനിക്ക് വളർച്ചയുണ്ടായി. കേരളത്തിലെ ആരാധകരെ ഒരിക്കലും മറക്കാനാകില്ല.
ഇന്ത്യൻ ജഴ്സിയിലും ബ്ലാസ്റ്റേഴ്സ് ജഴ്സിയിലുമുള്ള അരങ്ങേറ്റം എനിക്ക് മറക്കാനാകില്ല. ബ്ലാസ്റ്റേഴ്സിനായി അരങ്ങേറിയത് ഇപ്പോഴും ഓർക്കുന്നു. അന്ന് നിറഞ്ഞ സ്റ്റേഡിയമായിരുന്നു. ഗ്രൗണ്ട് മുഴുവൻ കുലുങ്ങുന്നത് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്.' ജിങ്കൻ പറയുന്നു.
ജീവിതത്തിലെ എന്നെന്നും ഓർക്കുന്ന മത്സരത്തെ കുറിച്ചും ജിങ്കൻ സംസാരിച്ചു. ലോകകപ്പ് യോഗ്യത റൗണ്ടിൽ ഖത്തറിനെതിരേ നടന്ന മത്സരമായിരുന്നു അത്. എന്ന് ഇന്ത്യ ഖത്തറിനെ ഗോൾരഹിത സമനിലയിൽ കുരുക്കി.
ബ്ലാസ്റ്റേഴ്സ് വിട്ടെങ്കിലും ഇതുവരെ ജിങ്കൻ പുതിയ ക്ലബ്ബിലൊന്നും ചേർന്നിട്ടില്ല. എവിടെ പോകുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മൂന്നു ക്ലബ്ബുകൾ തന്റെ മുന്നിലുണ്ടെന്നും ജിങ്കൻ പറയുന്നു.
content highlights: Sandesh Jhingan on Kerala Blasters
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..