മാലി: സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായക പോരാട്ടം. മൂന്നാം മത്സരത്തില്‍ നേപ്പാളാണ് ഇന്ത്യയുടെ എതിരാളികള്‍. ഞായറാഴ്ച രാത്രി 9.30-നാണ് മത്സരം.

ആദ്യ രണ്ട് കളിയിലും സമനില വഴങ്ങിയ ഇന്ത്യ ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ്. രണ്ട് കളിയും ജയിച്ച് ആറ് പോയന്റുമായി ഒന്നാം സ്ഥാനത്താണ് നേപ്പാള്‍. ജയിക്കാതിരുന്നാല്‍ മുന്‍ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് പുറത്തേക്ക് വഴിതെളിയും.

ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ 1-1 സമനില വഴങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ശ്രീലങ്കയോട് ഗോള്‍രഹിത സമനിലയില്‍ കുടുങ്ങുകയായിരുന്നു. 

ഒരു ഗോള്‍ കൂടി നേടിയാല്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിക്ക് ഫുട്ബോള്‍ ഇതിഹാസം പെലെയുടെ ഗോള്‍ നേട്ടത്തിനൊപ്പമെത്താം.

Content Highlights: SAFF Cup India to face Nepal in must-win clash