Photo: AFP
റാബാറ്റ് (മൊറോക്കോ): ആഫ്രിക്കന്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന്റെ സെനഗല്‍ മുന്നേറ്റനിര താരം സാദിയോ മാനെയ്ക്ക്. വോട്ടിങ്ങില്‍ ലിവര്‍പൂളിന്റെ മുന്‍ സഹതാരം ഈജിപ്തിന്റെ മുഹമ്മദ് സലാ, സെനഗലിലെ സഹതാരം എഡ്വേര്‍ഡ് മെന്‍ഡി എന്നിവരെ മറികടന്നാണ് മാനെയുടെ നേട്ടം.
ഇത് രണ്ടാം തവണയാണ് മാനെ മികച്ച ആഫ്രിക്കന്‍ ഫുട്ബോളറാകുന്നത്. ഇതിനു മുമ്പ് 2019-ലായിരുന്നു നേട്ടം.
കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്ബോള്‍ (സിഎഎഫ്) പുരസ്കാര ചടങ്ങില്‍ മാനെയ്ക്ക് മികച്ച ആഫ്രിക്കന്‍ താരത്തിനുള്ള പുരസ്കാരം സമ്മാനിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലില്‍ ഈജിപ്തിനെതിരേ ഷൂട്ടൗട്ടില്‍ സെനഗലിന്റെ വിജയം കുറിച്ച പെനാല്‍റ്റിയെടുത്തത് മാനെയായിരുന്നു.
തന്റെ ഈ നേട്ടം സെനഗലിലെ യുവജനതയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് പുരസ്കാരം നേടിയ ശേഷം മാനെ പ്രതികരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..