Photo: twitter.com/Carabao_Cup
ലണ്ടന്‍: കാറബാവോ കപ്പ് സെമി ഫൈനലില്‍ കരുത്തരായ ലിവര്‍പൂളിനെ സമനിലയില്‍ തളച്ച് ആഴ്‌സനല്‍. ആദ്യപാദ സെമിഫൈനലില്‍ പത്തുപേരായി ചുരുങ്ങിട്ടും മികച്ച പോരാട്ടവീര്യത്തോടെ ആഴ്‌സനല്‍ ലിവര്‍പൂളിനെ പിടിച്ചുകെട്ടുകയായിരുന്നു.
വെറും 24 മിനിറ്റ് പിന്നിടുമ്പോള്‍ തന്നെ ആഴ്‌സനല്‍ പത്തുപേരായി ചുരുങ്ങി. ലിവര്‍പൂള്‍ താരം തിയാഗോ ജോട്ടയെ ഫൗള്‍ ചെയ്തതിന് ആഴ്‌സനല്‍ താരം ഗ്രാനിറ്റ് ഷാക്കയ്ക്ക് ചുവപ്പുകാര്‍ഡ് ലഭിച്ചു. എന്നിട്ടും ലിവര്‍പൂളിനെ സമനിലയില്‍ പിടിക്കാനായത് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
ലിവര്‍പൂളിന്റെ സൂപ്പര്‍ താരങ്ങളായ മുഹമ്മദ് സലയും സാദിയോ മാനെയും ആഴ്‌സനലിനെതിരേ കളിച്ചിരുന്നില്ല. ഇരുവരും ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ രാജ്യത്തിനുവേണ്ടി കളിക്കാനായി മടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ലിവര്‍പൂള്‍ ആക്രമണങ്ങള്‍ക്ക് ശക്തി കുറവായിരുന്നു. ആഴ്‌സനലിനുവേണ്ടി പ്രതിരോധതാരം ബെന്‍ വൈറ്റ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.
രണ്ടാം പാദ മത്സരം ജനുവരി 21 ന് നടക്കും. ആഴ്‌സനലിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ചാണ് മത്സരം.
Content Highlights: Rusty Liverpool fail to surpass Ten-man Arsenal in League Cup Semi-final
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..