റഷ്യയ്ക്ക് യുവേഫയുടെ വിലക്ക്, 2024 യൂറോ കപ്പില്‍ കളിക്കാനാവില്ല


2022 മുതല്‍ 2024 വരെ നടക്കുന്ന യോഗ്യതാ മത്സരങ്ങളില്‍ നിന്ന് റഷ്യയെ പുറത്താക്കി.

Photo: AFP

മോസ്‌കോ: 2024 യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ റഷ്യയ്ക്ക് പങ്കെടുക്കാനാവില്ല. യൂറോപ്യന്‍ ഫുട്‌ബോള്‍ സംഘടനയായ യുവേഫയാണ് റഷ്യയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്നാണ്‌ റഷ്യയ്ക്ക് വിലക്ക് ലഭിച്ചത്.

റഷ്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിനും ക്ലബ്ബുകള്‍ക്കും അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഈ വര്‍ഷം ആദ്യം തന്നെ യുവേഫ വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നാലെ 2024 യൂറോകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങളും ടീമിന് നഷ്ടമായി. ജര്‍മനിയാണ് 2024 യൂറോകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

2022 മുതല്‍ 2024 വരെ നടക്കുന്ന യോഗ്യതാ മത്സരങ്ങളില്‍ നിന്ന് റഷ്യയെ പുറത്താക്കി. എന്നാല്‍ വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യ നിയമസഹായം തേടിയിട്ടുണ്ട്. നവംബറില്‍ ആരംഭിക്കുന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പിലും റഷ്യയ്ക്ക് വിലക്കുണ്ട്. പ്ലേ ഓഫ് കളിച്ച് യോഗ്യത നേടിയ റഷ്യയ്ക്ക് വലിയ തിരിച്ചടിയാണ് ഈ തീരുമാനം നല്‍കിയത്.

ഈ വര്‍ഷം നടന്ന വനിതാ യൂറോ ഫുട്‌ബോളില്‍ നിന്നും റഷ്യയെ പുറത്താക്കിയിരുന്നു. ഇതോടെ റഷ്യയുടെ ഫുട്‌ബോള്‍ ഭാവി തന്നെ പ്രതിസന്ധിയിലായി. നിലവില്‍ ആഭ്യന്തര ഫുട്‌ബോള്‍ മത്സരങ്ങള്‍ മാത്രമാണ് റഷ്യയില്‍ നടക്കുന്നത്.

Content Highlights: uefa, 2024 euro, euro cup football, 2024 euro cup venue, russia in euro, russian football team, fifa


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented