ലണ്ടന്‍: മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ഡിഫന്‍ഡര്‍ റൂബന്‍ ഡയസ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ സീസണിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.

കെവിന്‍ ഡിബ്രുയ്ന്‍, ബ്രൂണോ ഫെര്‍ണാണ്ടസ്, ഹാരി കെയ്ന്‍, മാസണ്‍ മൗണ്ട്, മുഹമ്മദ് സലാ എന്നിവരെ പിന്തള്ളിയാണ് ഡയസ് പുരസ്‌കാരം സ്വന്തമാക്കിയത്.

സിറ്റിയെ പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് നയിച്ച പെപ് ഗ്വാര്‍ഡിയോളയാണ് മികച്ച പരിശീലകന്‍. ഇത് മൂന്നാം തവണയാണ് ഗ്വാര്‍ഡിയോള മികച്ച പരിശീലകനുള്ള പുരസ്‌കാരം സ്വന്തമാക്കുന്നത്.

Content Highlights: Ruben Dias and Pep Guardiola wins Premier League Season award