Photo: twitter.com|WayneRooney
മാഞ്ചെസ്റ്റര്‍: ഇംഗ്ലണ്ടിന്റെ ഇതിഹാസതാരവും മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ നായകനുമായിരുന്ന വെയ്ന്‍ റൂണിയുടെ മകന് കൈ അച്ഛന്റെ പാത പിന്തുടര്ന്ന് ഓള്‍ഡ് ട്രാഫോര്‍ഡില്‍. അച്ഛനെപ്പോലെ യുണൈറ്റഡ് ടീമിന്റെ ഭാഗമായിരിക്കുകയാണ് 11-കാരനായ കൈ.
മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് അക്കാദമിയിലാണ് കൈ ചേര്‍ന്നിരിക്കുന്നത്. റൂണിയുടെ നാല് ആണ്മക്കളില് മൂത്തവനാണ് കൈ. അഭിമാന നിമിഷം എന്ന തലക്കെട്ടോടെ റൂണി തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.
38 കാരനായ റൂണി നിലവില്‍ ഡെര്‍ബി ടീമിന്റെ പരിശീലകനാണ്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി 13 വര്‍ഷത്തോളം കളിച്ച റൂണി 253 ഗോളുകള്‍ ടീമിനായി നേടി റെക്കോഡ് സ്വന്തമാക്കിയിരുന്നു. 559 മത്സരങ്ങളിലാണ് താരം യുണൈറ്റഡിനായി ബൂട്ട് കെട്ടിയത്.
Content Highlights: Rooney's 11-year-old son Kai signs for Manchester United academy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..