മഡ്രിഡ്:  ഒരിടവേളയ്ക്ക് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും സാന്റിയാഗോ ബെര്‍ണാബുവില്‍. ഞായറാഴ്ച ബാഴ്‌സലോണയ്‌ക്കെതിരായ എല്‍ ക്ലാസിക്കോ പോരാട്ടം കാണാന്‍ വേണ്ടിയാണ് സൂപ്പര്‍ താരം റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബുവിലെത്തിയത്. സ്റ്റേഡിയത്തിലെ എക്‌സിക്യൂട്ടിവ് ബോക്‌സിലിരുന്നാണ് റയലിന്റെ മുന്‍താരം കളി കണ്ടത്. വിനീഷ്യസ് ജൂനിയര്‍ ആദ്യ ഗോള്‍ നേടിയപ്പോള്‍ അത് ആഘോഷിക്കാനും ക്രിസ്റ്റ്യാനോ മറന്നില്ല.


ഇപ്പോള്‍ ഇറ്റാലിയന്‍ സീരി എ ലീഗില്‍ യുവന്റസിന്റെ താരമാണ് ക്രിസ്റ്റ്യാനോ. കൊറോണ വൈറസ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇറ്റാലിയന്‍ ലീഗിലെ മത്സരങ്ങള്‍ മാറ്റിവെച്ചിരുന്നു. ഞായറാഴ്ച യുവന്റസിന് ഇന്റര്‍ മിലാനുമായിട്ടായിരുന്നു മത്സരം. ഈ കളി മാറ്റി വെച്ചതോടെയാണ് ക്രിസ്റ്റ്യാനോ ബെര്‍ണാബുവിലെത്തിയത്.

Content Highlights: Ronaldo watches El Clasico at Bernabeu