-
കളിക്കളങ്ങൾ നിശ്ചലമായതോടെ ആരാധകരുമായി സംവദിക്കാൻ സമയം കണ്ടെത്തുകയാണ് കായികതാരങ്ങൾ. ഇറ്റാലിയൻ ക്ലബ്ബ് ഇന്റർമിലാനായി കളിക്കുന്ന ബെൽജിയം താരം റൊമേലു ലുകാകുവും ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകി. ട്വിറ്ററിലൂടെയായിരുന്നു ഈ സംവാദം.
സംവാദത്തില്‍നിന്ന്
കാർലി: ബെൽജിയത്തിനായി അടിച്ച ഗോളുകളിൽ ഏറ്റവും പ്രിയപ്പെട്ടത്.
ലുകാകു: എന്റെ അമ്പതാമത്തെ ഗോൾ. ആ ഗോൾ നേടിയ അന്ന് അമ്മയുടെ 51-ാമത്തെ പിറന്നാളായിരുന്നു.
റൂബെൻ: ഇന്റർമിലാൻ ജേഴ്സിയിൽ മറക്കാനാകാത്ത നിമിഷം?
ലുകാകു: ഇന്ററിനായുള്ള എന്റെ ആദ്യത്തെ ഗോൾ നേടിയ നിമിഷം
പാറ്റ് ഫ്രോസ്റ്റ്: പ്രിയപ്പെട്ട കിറ്റ്മാൻ?
ലുകാകു: അത് നിങ്ങൾക്ക് അറിയാമല്ലോ പാറ്റ്. നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. സുഖമായി ഇരിക്കുന്നുവെന്ന് കരുതുന്നു.
മെഗ്സ്: ഇഷ്ടപ്പെട്ട ജേഴ്സി നമ്പർ?
ലുകാകു: 9
ഇറ്റാലിയൻ ഫുട്ബോൾ ടിവി: ഫുട്ബോൾ താരം ആയിരുന്നില്ലെങ്കിൽ ആരാകുമായിരുന്നു?
ലുകാകു: ആ ചോദ്യം ഞാൻ ഇതുവരെ എന്നോട് ചോദിച്ചിട്ടില്ല.
കാർലോസ് നവറോ: റോമേലു, നിങ്ങൾ മികച്ചൊരു സ്ട്രൈക്കറാണ്. ലൗട്ടാരോയുമായുള്ള കൂട്ടുകെട്ടും സൂപ്പറാണ്. കുറഞ്ഞ സമയത്തിനുള്ളിൽ ഇത് എങ്ങനെ സാധിച്ചു?
ലുകാകു: കളിക്കളത്തിലെ ആശയവിനിമയം
റാഫേലേ: മിലാനിൽ കളിക്കുന്നതിൽ ഏറ്റവും ആസ്വദിക്കുന്നത്?
ലുകാകു: നിറഞ്ഞു കവിഞ്ഞ സാൻ സിറോ സ്റ്റേഡിയത്തിൽ കളിക്കുന്നത്.
ലീ ആംസ്ട്രോങ്: വിനോദയാത്ര പോകാൻ ഇഷ്ടമുള്ള സ്ഥലം
ലുകാകു: ലോസ് ആഞ്ചലീസ്
ഹെർമാൻ അർനാസൺ: യുണൈറ്റഡിലെ മികച്ച യുവതാരം?
ലുകാകു: ഗ്രീൻവുഡ്
ടോണി മുറെൽ: പ്രീമിയർ ലീഗിലേക്ക് തിരിച്ചുവരുമോ?
ലുകാകു: അങ്ങനെ തോന്നുന്നില്ല, പക്ഷേ എവർട്ടണിലുണ്ടായിരുന്ന കാലം ഞാൻ നന്നായി ആസ്വദിച്ചിട്ടുണ്ട്.
മാറ്റ് ഫോർഡ്: പ്രീമിയർ ലീഗും സീരി എയും തമ്മിലുള്ള വ്യത്യാസം?
ലുകാകു: സീരി എയിൽ എല്ലാ ആഴ്ച്ചയും ടെസ്റ്റ് ചെയ്യപ്പെടും. പ്രീമിയർ ലീഗിൽ വേഗത കൂടുതലാണ്
കിയാറ: മകനും ഫുട്ബോൾ താരം ആകണമെന്നാണോ ആഗ്രഹം?
ലുകാകു: അവൻ ആരോഗ്യത്തോടെ, സന്തോഷത്തോടെ എപ്പോഴും ഇരിക്കണമെന്നാണ് എന്റെ ആഗ്രഹം.
ഒമറി കാറോ: ഫ്രഞ്ച് റാപ്പോ ബെൽജിയം റാപ്പോ? ഏതാണ് മികച്ചത്?
ലുകാകു: ബ്രോ, യു.എസ് റാപ്പ്
content highlights: Romelu Lukaku Football Interview
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..